ന്യൂഡൽഹി: സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി 27ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുക. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് അംഗങ്ങളും എംപിമാരും മുതിർന്ന നേതാക്കൾ നേതൃത്വം നൽകും. രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കേന്ദ്രസർക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യൻ…
Read MoreTag: Congress
സിദ്ധരാമയ്യ ദളിത് വിരുദ്ധ പരാമർശം നടത്തിയതായി പരാതി
ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജാതി അധിക്ഷേപം നടത്തിയെന്ന പേരിൽ ബിജെപി എംഎൽസിയും എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ചലപതി നാരായണസ്വാമി ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകി. തനിക്കെതിരെ ദളിത് വിരുദ്ധ പരാമർശം നടത്തിയ സിദ്ധരാമയ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് നാരായണസ്വാമി പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ സിദ്ധരാമയ്യയുടെ വസതിക്കു മുൻപിൽ നാരായണസ്വാമി പ്രതിഷേധിച്ചിരുന്നു. ഈ കാരണത്താൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നാരായണസ്വാമിയെ വിമർശിക്കുകയും ചെയ്തിരുന്നു.
Read Moreതുടർച്ചയായി എട്ടാം തവണയും വിജയിച്ച് ബസവരാജ് ഹൊറട്ടി
ബെംഗളൂരു: കർണാടകയിലെ 4 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായ ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ദളിൽ നിന്നു കൂറുമാറിയാണ് ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത്. നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും വിജയം ഉറപ്പിച്ച മട്ടാണ്. ഇവരുടെ ഫലം ഔദ്യോഗികമായി…
Read Moreവിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ
ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.
Read Moreകോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎൽഎ
ബെംഗളൂരു: കർണാടകയിലെ രാജ്യസഭ വോട്ടെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരിക്കുകയാണ് ജെഡിഎസ് എംഎൽഎ. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജെഡിഎസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ഈ വോട്ടിംഗിലൂടെ മനസ്സിലാവുന്നത്. അതേസമയം ക്രോസ് വോട്ടിംഗിന് കാരണം സിദ്ധരാമയ്യ ആണെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. അതേസമയം, എംഎൽഎമാർക്ക് സിദ്ധരാമയ്യ കത്തെഴുതിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ കത്ത് സോഷ്യൽ മീഡിയയിൽ അടക്കം സിദ്ധരാമയ്യ ഷെയർ ചെയ്തിട്ടുണ്ട്. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചു. ജെഡിഎസ് എംഎൽഎ…
Read Moreബിജെപി നേതാക്കളെ വേട്ടനായ്ക്കളോട് ഉപമിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: ബി.ജെ.പി നേതാക്കളെ ഉപമിച്ച നേതാവ് സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവനയിൽ കർണാടകയിൽ പുകയുന്നു. ഞാൻ വ്യക്തിപരമായി സംസാരിക്കുമ്പോൾ, ബി.ജെ.പിയിൽ നിന്നുള്ള 25 പേർ വേട്ട നായ്ക്കളെപ്പോലെ എനിക്കെതിരെ കുറക്കാൻ തുടങ്ങുന്നു. എന്നാൽ അവർ കുരക്കുമ്പോൾ, എനിക്ക് മാത്രമേ സംസാരിക്കാനാകുന്നുള്ളൂ. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മറ്റാരും സംസാരിക്കില്ല” മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ ഈ പ്രസ്താവന. “ഞങ്ങളുടെ ആളുകൾ സംസാരിക്കില്ല. ഞങ്ങൾ ഞങ്ങളുടെ ഓഫീസിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തത്” -സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ പുസ്തകങ്ങൾ കവിവൽക്കരിക്കുന്നതിനെതിരെ കർണാടക വിധാൻ സൗധയിൽ നടത്തിയ…
Read Moreകോൺഗ്രസിന് സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടത് ആർഎസ്എസിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മൂലം: മുഖ്യമന്ത്രി
ബെംഗളൂരു: രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങൾ അധികാരം നഷ്ടപ്പെട്ടുവെന്നും അതേ കാരണത്താൽ കർണാടകയിൽ അധികാരത്തിൽ വരില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു. രാജ്യസ്‌നേഹവും സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ആർഎസ്എസ് ഏർപ്പെട്ടിരിക്കുന്നതെന്നും ദുരന്തസമയത്ത് അത് ജനങ്ങൾക്കൊപ്പം നിന്നുവെന്നും ആർഎസ്എസ് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും എപ്പോഴും ആർഎസ്എസിനെതിരെയാണ്, രാഷ്ട്രീയ കാരണങ്ങളാൽ ആർഎസ്എസിനെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും. ഇക്കാരണത്താൽ കോൺഗ്രസിന്…
Read Moreബ്രിജേഷ് കലപ്പയും കോൺഗ്രസ് വിട്ടു
ബെംഗളൂരു: മുതിർന്ന നേതാക്കൾ ഒന്നായി കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി കർണാടകയിൽ നിന്നുള്ള പ്രമുഖ നേതാവും ദേശീയ ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന ബ്രിജേഷ് കലപ്പയും പാർട്ടിയിൽ നിന്നും രാജിവെച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കലപ്പയുടെ വിശദീകരണം. എന്നാൽ അദ്ദേഹം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോൺഗ്രസിൽ ചേരുന്നത്. ഇപ്പോൾ കോൺഗ്രസിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത്…
Read Moreരാജ്യസഭ തെരഞ്ഞെടുപ്പ്, രണ്ടാമത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ്
ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഒഴിവുള്ള 4 സീറ്റുകളിലേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേശിന് പുറമെ കർണാടക പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനുമാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭയിൽ 69 അംഗങ്ങൾക്ക് മാത്രമേ ഇത് പ്രകാരം ഒരാളെ വിജയിപ്പിക്കാനാകൂ. 122 അംഗങ്ങളുള്ള ബിജെപിക്ക് 2 സ്ഥാനാർത്ഥികളെ അനായാസം വിജയിപ്പിക്കാം. 32 അംഗങ്ങൾ മാത്രമുള്ള ദൾ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള…
Read Moreപാഠപുസ്തക വിവാദം, 31-ന് കോൺഗ്രസ് പ്രതിഷേധം
ബെംഗളൂരു: നവോത്ഥാന നായകൻമാരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഈ മാസം 31ന് കോൺഗ്രസ്സും പുരോഗമന സന്നദ്ധ സംഘടനകളും ചേർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടത്തുക. വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചു. പാഠപുസ്തക വിവാദാത്തിൽ പ്രതികരിച്ചു കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ശ്രീനാരായണ ഗുരു, പെരിയാർ ഇ വി രാമസ്വാമി എന്നിവരെ പത്താം ക്ലാസ്സ് പുസ്തകത്തിൽ നിന്നും നീക്കം ചെയ്തതിനു ശേഷം പുരോഗമന സാഹിത്യകാരൻമാരെ ഒഴിവാക്കിയതും വിവാദമായിരുന്നു.
Read More