കർണാടകയിൽ മുഖ്യമന്ത്രി പദം തേടി എസ്. ആർ. പാട്ടീലും

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എസ് ആര്‍ പാട്ടീല്‍ അനുയോജ്യനെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എം വീരപ്പ മൊയ്ലി. കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കംവുമായി എം വീരപ്പ മൊയ്ലിയുടെ രംഗപ്രവേശം. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയോടെ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് രണ്ടാഴ്ച മുമ്പ് സൂചന നല്‍കിയതിന് പിന്നാലെയാണ് ബദല്‍ നിര്‍ദ്ദേശവുമായി വീരപ്പമൊയ്‌ലി എത്തിയിരിക്കുന്നത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ അവസാന തെരഞ്ഞെടുപ്പെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക…

Read More

കോൺഗ്രസ്‌ എംഎൽഎ യുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു: കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരേക്കാൾ കൂടുതൽ മുസ്ലീംങ്ങൾ ഉണ്ടെന്ന് കോൺഗ്രസ്  എം എൽ എ ബി. സെഡ്. സമീർഖാന്റെ പരാമർശം വൻ വിവാദത്തിലേക്ക് . ബിജെപിയിലെ വൊക്കലിഗ നേതാക്കൾ സമീർഖാനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയമായി മേൽക്കോയ്മയുള്ള സമുദായത്തെ താഴ്ത്തികെട്ടാൻ ആണ് ഖാന്റെ ശ്രമമെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അതേ സമയം, വിവാദ പ്രസ്താവനയിൽ അനുനയ നീക്കവുമായി കോൺഗ്രസ്  നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വൊക്കലിഗ മഠാധിപതി നിർമ്മലാനന്ദ കോൺഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചു.

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മറ്റൊരു പാർട്ടിയിൽ നിന്ന് വന്ന ആൾ ; ശിവകുമാർ

ബെംഗളൂരു: : കർണ്ണാടകയിൽ സർക്കാറിനെ നയിക്കുന്നത് യാഥാർത്ഥ ബിജെപിയല്ല എന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ. മുഖമന്ത്രി ബസവരാജ് മറ്റൊരു പാർട്ടിയിൽ നിന്നു വന്നയാളാണന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാർത്ഥ ഭാരതീയ ജനതാ പാർട്ടി എം.എൽ.എമാരുടെ സർക്കാറല്ല, ഇത് എല്ലാ പാർട്ടി എം.എൽ.എമാരുടേയും സർക്കാറാണ്. ഇത് സംസ്ഥാനത്തിന്റെ ഒരു കൂട്ടുകക്ഷി സർക്കാറാണ്. കോൺഗ്രസിൽ നിന്ന് ജെഡി എസിൽ നിന്ന് ബിജെപിയിലേക്ക് പോയവർ സർക്കാരിൻറെ 60 ശതമാനത്തിലധികം വരുന്നതിനാൾ ഭരണത്തിനുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ദീർഘകാലമായി പാർട്ടി വിശ്വസ്തർ തങ്ങളെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. . ഒരുപാട് ആഭ്യന്തര…

Read More

ജെഡിഎസിനെ വിമർശിക്കരുത്, കർണാടക നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ നിർദേശം

ബെംഗളൂരു; ജെ ഡി എസ് നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയില്‍ ഉള്ള വിമർശനങ്ങളിൽ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറണമെന്ന നിര്‍ദ്ദേശവുമായി ദേശീയ നേതൃത്വം. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2023 ലെ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയിലേക്ക് സാഹചര്യം നീങ്ങിയാല്‍ ജെഡിഎസിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചായിരുന്നു…

Read More

കർണാടകയുടെ ചുമതലയിലേക്ക്  പി. സി വിഷ്ണുനാഥും റോജി എം ജോണും 

ബെംഗളൂരു: പിസി വിഷ്ണുനാഥും റോജി എം ജോണും ദേശീയ നേതൃത്വത്തിലേക്ക്. ഇരുവരെയും എഐസിസി സെക്രട്ടറിമാരായി നിയമിച്ചു. കർണാടകയുടെ ചുമതലയാണ് ഇരുവർക്കും നൽകിയിട്ടുള്ളത്. ഇവർക്കൊപ്പം ഡി. ശ്രീധർ ബാബു (തെലങ്കാന), മയൂര എസ് ജയകുമാർ (തമിഴ്നാട്), അഭിഷേക് ദത്ത് (ഡൽഹി) എന്നിവരെയും എഐസിസി സെക്രട്ടറിമാരാക്കി. ഇവർക്കും കർണാടകയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. പിസി വിഷ്ണുനാഥ് നേരത്തെ കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു. നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവർത്തിച്ച പരിചയം റോജിക്കുണ്ട്. എൻഎസ്‌യു ദേശീയ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥി സംഘടന നേതാവായിരിക്കേ കർണാടകയിൽ പ്രവർത്തിച്ച പരിചയവും റോജിക്കുണ്ട്. അടുത്ത…

Read More

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടി വാർ റൂം തുറന്ന് കോൺഗ്രസ്‌

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല വാർ റൂം ടീം രൂപീകരിച്ചു. ഇത് സംബന്ധിച്ച് കർണാടക പ്രദേശ് കമ്മിറ്റിയുടെ നിയമനങ്ങൾക്ക് എഐസിസി അംഗീകാരം നൽകി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടക പ്രദേശത്തെ കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ നിയമിക്കുന്നതിനായാണ് ഐസിസി അംഗീകാരം നൽകിയത്. സുനിൽ കനുഗൗലി ഏകോപന ചുമതലയിൽ തുടരും, സൂരജ് ഹെഗ്ഡെയെ സംസ്ഥാന യൂണിറ്റിൻറെ വൈസ് പ്രസിഡൻറായും എഐസിസി തിരഞ്ഞെടുത്തു. കർണാടക കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. ഒരു വാർ റൂം സജ്ജീകരിക്കുന്നതിനു പുറമേ,…

Read More

സർവേകൾ കോൺഗ്രസിന് അനുകൂലം, കർണാടക തിരിച്ചു പിടിക്കും ; ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നോക്കി കാണുകയാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പുണ്ടെന്നും ആ അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടി തന്ത്രത്തെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള  ചർച്ചയ്ക്ക് ശേഷം  ഡികെ ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗര്‍ബല്യങ്ങള്‍, ഏറ്റെടുക്കേണ്ട വിഷയങ്ങള്‍, നമ്മള്‍ എടുത്തുപറയേണ്ട സര്‍ക്കാരിന്റെ പരാജയങ്ങള്‍ എന്നിവയെക്കുറിച്ച്‌ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി വിശദമായ സര്‍വേ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും പരിശോധിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.…

Read More

മുസ്ലിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഏകപാർട്ടി കോൺഗ്രസ്‌ ; സിദ്ധരാമയ്യ

ബെംഗളൂരു: മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയുമായി കർണാടക. മുസ്ലീങ്ങൾക്കൊപ്പം നിൽക്കുന്ന കർണാടകയിലെ ഏകപാർട്ടിയാണ് കോൺഗ്രസ്‌ എന്ന്  മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്കായി പോരാടുന്ന  ഏകപാർട്ടിയാണ് കോൺഗ്രസ്‌ എന്നും  ഇത് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും  മുസ്ലീം സമുദായത്തിന്റെ നിലനിൽപ്പ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ഇടപെടും. സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലിയിൽ സംവരണം ഉറപ്പാക്കും. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ്, സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന്…

Read More

മുഖ്യമന്ത്രി പദവിക്കായി പോരാട്ടത്തിൽ സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​പ​​​​ദം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ കോ​​​​ണ്‍​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ള്‍ ശക്തമാവുന്നു. എഴു​​​​ത്തി​​​​യ​​​​ഞ്ചാം പി​​​​റ​​​​ന്നാ​​​​ളി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഒരു​​​​മാ​​​​സം നീ​​​​ളു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത് ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങാ​​​​നാ​​​​ണ് മു​​​​ന്‍​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധരാ​​​​മ​​​​യ്യ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും പദ്ധതി ഇടുന്നത്. കോ​​​​ണ്‍​​​​ഗ്ര​​​​സി​​​​ല്‍ കൂ​​​​ട്ടാ​​​​യ നേ​​​​തൃ​​​​ത്വ​​​​മാ​​​​ണെ​​​​ന്നും ഏ​​​​തൊ​​​​രാ​​​​ള്‍​​​​ക്കും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​മെ​​​​ന്ന വാ​​​​ദ​​​​വു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന കോ​​​​ണ്‍​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ ഒ​​​​പ്പ​​​​മു​​​​ള്ള​​​​വ​​​​രും രംഗത്ത് ഉണ്ട് . ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നും ബം​​​​​ഗ​​​​​ളൂ​​​​​രു റൂ​​​​​റ​​​​​ല്‍ എം​​​​​പി​​​​​യു​​​​​മാ​​​​​യ ഡി.​​​​​കെ. സു​​​​​രേ​​​​​ഷാ​​​​ണ് ഈ ​​​​വാ​​​​ദം മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. ഡ​​​​​ല്‍​​​​​ഹി​​​​​യി​​​​​ല്‍ രാ​​​​​ഹു​​​​​ല്‍​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ​ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും…

Read More

ജനതദൾ എംഎൽഎ കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടക ഹുബ്ലിയിൽ നിന്നുള്ള ജനതാദൾ എസ്  എംഎൽഎ എസ്.ആർ.ശ്രീനിവാസ് കോൺഗ്രസിലേക്ക് ചേരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം ഡിസംബറിൽ രാജിവെക്കുമെന്നും അതിന് ശേഷം 2023 തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം താൻ പാർട്ടിയിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയാണെന്നാണ്   ശ്രീനിവാസ് പ്രതികരിച്ചത്. കർണാടക സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമായും ശ്രീനിവാസ് മികച്ച ബന്ധമാണ് പുലർത്തുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ…

Read More
Click Here to Follow Us