ബെംഗളൂരു: അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോണ്‍ഗ്രസിന് തലവേദന തീര്‍ക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന്…
Read MoreTag: Congress
ശ്രീ നാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്തു: ബിജെപിക്കെതിരെ കർണാടക കോൺഗ്രസ്
ബെംഗളൂരു: നാരായണ ഗുരുവിനെക്കുറിച്ചുള്ള അധ്യായം എടുത്തുകളയാൻ തീരുമാനിച്ചതോടെ സംസ്ഥാന സർക്കാരിന് തിരിച്ചടി. പത്താം ക്ലാസ് പാഠപുസ്തകത്തിൽ സാമൂഹ്യ പരിഷ്കർത്താവിനെക്കുറിച്ചുള്ള പാഠം നിലനിർത്തണമെന്ന് മുൻ എംഎൽഎ ജെആർ ലോബോ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പാഠം നിലനിർത്തിയില്ലെങ്കിൽ സർക്കാരിനെതിരെ കോൺഗ്രസ് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നാരായണ ഗുരുവിനെ ബോധപൂർവം അവഗണിക്കുകയാണ്. റിപ്പബ്ലിക് ദിന പരേഡിൽ നാരായണ ഗുരുവിനെക്കുറിച്ചുള്ള ടാബ്ലോ ആദ്യം ഉപേക്ഷിച്ചു. ഇപ്പോൾ, സംസ്ഥാന സർക്കാർ നാരായണ ഗുരുവിനെക്കുറിച്ചുള്ള ഉള്ളടക്കം പാഠപുസ്തകത്തിൽ നിന്ന്…
Read Moreആയുധ പരിശീലനം; ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാനത്തെ മടിക്കേരി ടൗണിലെ സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് ആയുധ പരിശീലനം നൽകിയ ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ് ആവശ്യപ്പെട്ടു. മടിക്കേരിയിലെ ആയുധപരിശീലനം നമ്മുടെ നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിൽ ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളും ആരാഞ്ഞു. എം.പി. അപ്പച്ചു, കെ.ജി. ബൊപ്പയ്യ, സുജ കുശലപ്പ എന്നീ എം.എൽ.എ.മാർ ബജ്‌റംഗ്ദളിന്റെ ശൗര്യപ്രശിക്ഷണ വർഗ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവർക്ക് നമ്മുടെ ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.…
Read Moreബിജെപി നേതാക്കൾക്ക് ചേരുന്നത് കാവി ഷാൾ അല്ല ചുവപ്പ് ഷാൾ ; ഡി. കെ ശിവകുമാർ
ബെംഗളൂരു:രക്തചൊരിച്ചിലുകളിലൂടെയും വര്‍ഗീയ സംഘര്‍ഷത്തിലൂടെയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്‍റെ നിറമുള്ള ചുവപ്പ് ഷാള്‍ ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ കാവി ഷാള്‍ ധരിക്കാനും കാവിതൊപ്പി ധരിക്കാനും തുടങ്ങിയെന്നും ബി.ജെ.പിക്ക് കാവിനിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിച്ച ജനധ്വനി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശിവകുമാർ. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡി.കെ. ശിവകുമാര്‍ വിമര്‍ശനങ്ങൾ ഉന്നയിച്ചു. ബി.ജെ.പിയുടെ ചിഹ്നമായ താമര ശുദ്ധമായ വെള്ളത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്.…
Read Moreകർണാടക കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജെപി യിലേക്ക്
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് ബി.ജെ.പി പ്രവേശനത്തിന് ഒരുങ്ങുന്നു. പ്രമോദ് പാര്‍ട്ടിയിലേക്കെത്തുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് അറിയിച്ചു. ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍…
Read Moreഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read Moreകോൺഗ്രസ് അംഗത്വവിതരണം, കർണാടക മുന്നിൽ കേരളം അഞ്ചാമത്
ന്യൂഡൽഹി : കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കർണാടക ഒന്നാമതും കേരളം അഞ്ചാം സ്ഥാനത്തും. ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയിൽ 70 ലക്ഷമാണ് പുതിയ അംഗങ്ങള്‍. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന്‍ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. പുതുതായി ആകെ 2.6 കോടി പേര്‍ ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കടലാസ് അംഗത്വം വഴി 3 കോടി പേര്‍ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട…
Read Moreഹിജാബ്, ഹലാൽ വിവാദങ്ങൾ സൃഷ്‌ടിച്ച സംഘടനകൾ നിരോധിക്കണമെന്ന് കോൺഗ്രസ്
ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്തു നിന്നും നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക എം എല്‍ എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എം എല്‍ എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreനിർമ്മാതാവും നടനുമായ എസ് നാരായൺ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു : കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സാന്നിധ്യത്തിൽ സാൻഡൽവുഡ് ചലച്ചിത്ര നിർമ്മാതാവും നടനുമായ എസ് നാരായൺ ബുധനാഴ്ച കോൺഗ്രസിൽ ചേർന്നു. ജെഡി(എസ്)നൊപ്പമുണ്ടായിരുന്ന പ്രീ-യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് യൂണിയനിസ്റ്റ് തിമ്മയ്യ പുർലെയും കോൺഗ്രസിൽ ചേർന്നു. ‘കോൺഗ്രസിൽ ചേരാൻ കാത്തിരിക്കുന്നവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവരുടെ ഇൻഡക്ഷൻ തീയതികൾ നിശ്ചയിക്കണം,” ശിവകുമാർ പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “മുഖ്യമന്ത്രി ആരോടാണ് സംസാരിച്ചതെന്ന് എനിക്കറിയാം. പാർട്ടി ബന്ധമുള്ള എംഎൽഎമാരെ ഉടൻ ഉൾപ്പെടുത്താൻ ഞാൻ…
Read More2023ലെ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരിയിൽ മത്സരിക്കില്ല; കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ
തനിക്ക് രാഷ്ട്രീയത്തിൽ പുനർജന്മം നൽകിയെന്ന് അവകാശപ്പെടുന്ന ചാമുണ്ഡേശ്വരി സീറ്റിൽ നിന്ന് 2023 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. നാലോ അഞ്ചോ ഇടങ്ങളിൽ മത്സരിക്കാൻ ആളുകൾ തന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും താൻ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് മാണ്ഡ്യയിൽ ഉണ്ടായിരുന്ന സിദ്ധരാമയ്യ പറഞ്ഞു. 2018ൽ മകൻ യതീന്ദ്രയ്‌ക്കായി വരുണയുടെ ‘സുരക്ഷിത സീറ്റ്’ ഒഴിപ്പിച്ച ശേഷം സിദ്ധരാമയ്യ മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയിൽ നിന്ന് മത്സരിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥി ജി ടി ദേവഗൗഡയോട് പരാജയപ്പെടുകയും ശേഷം ബദാമിയിൽ…
Read More