കോൺഗ്രസ്‌ അംഗത്വവിതരണം, കർണാടക മുന്നിൽ കേരളം അഞ്ചാമത്

ന്യൂഡൽഹി : കോണ്‍ഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോള്‍ ഡിജിറ്റല്‍ അംഗത്വ വിതരണത്തില്‍ കർണാടക ഒന്നാമതും കേരളം അഞ്ചാം സ്ഥാനത്തും.

ഒന്നാം സ്ഥാനത്തുള്ള കര്‍ണാടകയിൽ 70 ലക്ഷമാണ് പുതിയ അംഗങ്ങള്‍. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാന്‍ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. പുതുതായി ആകെ 2.6 കോടി പേര്‍ ഡിജിറ്റല്‍ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കടലാസ് അംഗത്വം വഴി 3 കോടി പേര്‍ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട 3.94 കോടിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനായത് പാര്‍ട്ടിക്ക് നേട്ടമായി. നിലവില്‍ രണ്ടരകോടി അംഗങ്ങളാണ് പാര്‍ട്ടിയിലുള്ളത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കടലാസ് അംഗത്വം ഡിജിറ്റലിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കമെന്നും കോൺഗ്രസ്‌ വക്താക്കൾ അറിയിച്ചു.

50 ലക്ഷത്തില്‍ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കിലും 13 ലക്ഷം പേര്‍മാത്രമാണ് അംഗങ്ങളായത്. എംഎം ഹസ്സന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts