ബെംഗളൂരുവിൽ നിന്നും വാങ്ങുന്നത് 3000 രൂപയ്ക്ക് നാട്ടിൽ വിൽക്കുന്നത് 5000 രൂപയ്ക്ക്

കന്യാകുമാരി : മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍. എസ്.ടി. മങ്കാട്, മംഗലത്തുവിള സ്വദേശി ശിവരാജന്റെ മകന്‍ ബിബിന്‍, കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകന്‍ അരുണ്‍ തുളസി, തിരുവനന്തപുരം, മച്ചീല്‍ സ്വദേശി അപ്പുനാടാറിന്റെ മകന്‍ ഷാജി എന്നിവരെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രിയില്‍ പ്രതികളെ പിടികൂടിയത്. 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

വടശ്ശേരി ബസ്റ്റാന്‍ഡില്‍ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി വന്ന ബിബിനെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും തിരുവനന്തപുരത്ത് താമസിക്കുന്ന ഷാജിയും, അരുണ്‍ തുളസിയും ബ്രോക്കര്‍മാരാണെന്നും ബിബിന്‍ പോലീസിന് മൊഴി നല്‍കി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ സഹായത്തോടെ അരുണ്‍ തുളസിയെയും ഷാജിയെയും പിടികൂടുകയായിരുന്നു. പ്രതികളുടെ കൈവശം നിന്ന് 54 ഗ്രാമം എം.ഡി.എം.എയും പിടികൂടി. മാര്‍ക്കറ്റില്‍ 2,70,000 രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അന്വേഷണത്തിന് നേതൃത്വം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ ബെംഗളൂരുവിൽ നിന്ന് ഗ്രാമിന് 3000 കൊടുത്തു വാങ്ങി ഇവിടെ 5000 രൂപയ്ക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നത്. വടശ്ശേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. നര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥരും കേസില്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts