കന്യാകുമാരി എക്സ്പ്രസ്സ്‌ ഇനി ബെംഗളൂരുവിൽ നേരത്തെ

ബെംഗളൂരു∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തും. നിലവിൽ 12.35ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 12.05ന് എത്തും.12.10നു യാത്ര തുടരും. കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 55 മിനിറ്റ് നേരത്തെ 3.05ന് എത്തും. ഇന്ന് രാത്രി ബെംഗളൂവിൽ നിന്ന് പുറപ്പെടുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

Read More

ബെംഗളൂരുവിൽ നിന്നും വാങ്ങുന്നത് 3000 രൂപയ്ക്ക് നാട്ടിൽ വിൽക്കുന്നത് 5000 രൂപയ്ക്ക്

കന്യാകുമാരി : മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍. എസ്.ടി. മങ്കാട്, മംഗലത്തുവിള സ്വദേശി ശിവരാജന്റെ മകന്‍ ബിബിന്‍, കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകന്‍ അരുണ്‍ തുളസി, തിരുവനന്തപുരം, മച്ചീല്‍ സ്വദേശി അപ്പുനാടാറിന്റെ മകന്‍ ഷാജി എന്നിവരെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രിയില്‍ പ്രതികളെ പിടികൂടിയത്. 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. വടശ്ശേരി ബസ്റ്റാന്‍ഡില്‍ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച…

Read More