ബെംഗളൂരു-​മൈ​സൂ​രു പാ​ത​യി​ലെ ടോ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ഡ്രൈവർമാർ തെരഞ്ഞെടുക്കുന്നത് അപകടവഴി 

ബെംഗളൂരു : ബെംഗളൂരു-​മൈ​സൂ​രു പാ​ത​യി​ലെ ടോ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി വാ​ഹ​ന​ഡ്രൈ​വ​ർ​മാ​ർ കാ​ണി​ക്കു​ന്ന അ​തി​ബു​ദ്ധി അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. നി​ർ​മി​ത ബു​ദ്ധി, സ്പീ​ഡ് റ​ഡാ​ർ ഗ​ൺ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യി​ൽ ട്രാ​ഫി​ക് പോലീ​സ് വ​ൻ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ടോ​ൾ ഒ​ഴി​വാ​ക്കാ​നാ​യി സ​ർ​വി​സ് റോ​ഡി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ തെ​റ്റി​ച്ച് പ്ര​ധാ​ന പാ​ത​യി​ലേ​ക്കു ക​യ​റു​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ബി​ഡ​ദി ക​ണ​മി​ണി​ക്കെ, ശേ​ഷ​ഗി​രി​ഹ​ള്ളി, ശ്രീ​രം​ഗ​പ​ട്ട​ണ ഗ​ണ​ങ്കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​ൾ പ്ലാ​സ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​വി​സ് റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ ലം​ഘി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​റു​വ​രി പ്ര​ധാ​ന​പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ, ട്രാ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക്…

Read More

കന്യാകുമാരി എക്സ്പ്രസ്സ്‌ ഇനി ബെംഗളൂരുവിൽ നേരത്തെ

ബെംഗളൂരു∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തും. നിലവിൽ 12.35ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 12.05ന് എത്തും.12.10നു യാത്ര തുടരും. കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 55 മിനിറ്റ് നേരത്തെ 3.05ന് എത്തും. ഇന്ന് രാത്രി ബെംഗളൂവിൽ നിന്ന് പുറപ്പെടുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

Read More

ബയ്യപ്പനഹള്ളിയിൽ നിന്ന് യാത്ര തുടങ്ങാൻ ഒരുങ്ങി ബാനസവാടി, ഹംസഫർ എക്സ്പ്രസുകൾ

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക.  കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു.  ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ്…

Read More
Click Here to Follow Us