ബയ്യപ്പനഹള്ളിയിൽ നിന്ന് യാത്ര തുടങ്ങാൻ ഒരുങ്ങി ബാനസവാടി, ഹംസഫർ എക്സ്പ്രസുകൾ

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക. 

കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു. 

ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, പാടലീപുത്ര– യശ്വന്ത്പുര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വർ– ബെംഗളൂരു കന്റോൺമെന്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹാട്ടിയ– യശ്വന്ത്പുര എക്സ്പ്രസ്, ഹാട്ടിയ–ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുര– ഹൗറ എക്സ്പ്രസ് ട്രെയിനുകൾ വരുംദിവസങ്ങളിൽ ബയ്യപ്പനഹള്ളിയിലേക്ക് മാറ്റും. 

 

  • ആഴ്ചയിൽ 3 ദിവസം എറണാകുളം– ബാനസവാടി എക്സ്പ്രസ് (12683/12684),

 

  • ആഴ്ചയിൽ 2 ദിവസം കൊച്ചുവേളി– ബാനസവാടി ഹംസഫർ എക്സ്പ്രസ് (16319/ 16320) ട്രെയിനുകളാണ് ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുന്നത്. ബാനസവാടി– പട്ന എക്സ്പ്രസും (22353/ 22354) എന്നിവയും ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts