ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവും നിയമസഭ അംഗവുമായ സി എം ഇബ്രാഹിം കോൺഗ്രസിൽ നിന്നും രാജി വച്ചു. സോണിയ ഗാന്ധിക്ക് കത്ത് അയച്ചു കൊണ്ടാണ് ഇബ്രാഹിം തന്റെ രാജി അറിയിച്ചത്. കഴിഞ്ഞ 12 വർഷങ്ങൾ ആയി പാർട്ടിയുടെ പല പ്രശ്നങ്ങളും കത്തിലൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികൾ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല, രാജി കത്തിൽ ഇബ്രാഹിം അറിയിച്ചു. തന്നെ ഒഴിവാക്കി കൊണ്ട് മുൻ രാജ്യസഭാ അംഗം ബി കെ ഹരിദാസിനെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി നിയമിച്ചതിൽ താൻ തൃപ്തൻ…
Read MoreTag: Congress
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനു കനത്ത തിരിച്ചടി
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും മോശം തോൽവിയാണ് ഇതെന്ന് ബി. ജെ പി. തെരഞ്ഞെടുപ്പു നടക്കുന്ന ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ച്ചവയ്ക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും കെസി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ അടപടം പാളിയെന്നു തന്നെ പറയാം . അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. ഒരിടത്തും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി വ്യക്തമായ …
Read Moreഗോവയിൽ ലീഡ് ഉയർത്തി ബിജെപി.
ഗോവ: 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി ലീഡ് ചെയ്യുന്നു. തുടക്കത്തിലെ ഒരു ഘട്ടത്തിൽ 21 സീറ്റ് വരെ ലീഡ് ഉയർത്തിയ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബി ജെ പി മുന്നേറുന്നത്. അതേസമയം ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ ചെറിയ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് പ്രമോദ് സാവന്ദ്. അതേസമയം നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്.
Read Moreനിയമസഭാ തിരഞ്ഞെടുപ്പ് 2022: അഞ്ച് സംസ്ഥാനങ്ങളുടെ വിധി ഇന്ന് പ്രഖ്യാപിക്കും
ഫെബ്രുവരി 10 ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന പോളിംഗ് സെഷനുമായി അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. വോട്ടെണ്ണൽ അൽപ്പസമയത്തിനകം തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കി. പ്രാഥമികമായി ബിജെപിയും കോൺഗ്രസും തമ്മിൽ പല മേഖലകളിലും നടന്ന മത്സരം ഇപ്പോൾ എഎപിയുടെയും ടിഎംസിയുടെയും പ്രവേശനവുമായി ബഹുമുഖമാണ്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെതിരെ അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ നിർണായക പരീക്ഷണം. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങളെ പ്രതിപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞിരുന്നു. എക്‌സിറ്റ് പോളുകളുടെ ഒരു…
Read Moreവിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദത്തിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കുന്നത് തടയുന്നവരെ വെട്ടി മുറിക്കുമെന്ന പ്രസ്താവനയാണ് കോൺഗ്രസ് നേതാവ് മുഖറം ഖാനിൽ നിന്നും ഉണ്ടായത്. ഇയാൾക്കെതിരെ സേഡം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153, 293,298 എന്നിവ ചുമതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ ഖാനെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
Read Moreഡി കെ ശിവകുമാർ ഗോവയിലേക്ക് തിരിച്ചു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തെറ്റുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതോടെ, കോൺഗ്രസ് പാർട്ടിയുടെ ട്രബിൾഷൂട്ടറും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാർ മാർച്ച് എട്ടിന് ഗോവയിലേക്ക് തിരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ശിവകുമാർ പ്രത്യേക വിമാനത്തിൽ ഗോവയിലേക്ക് പോയതെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. ഫെബ്രുവരിയിൽ ഒറ്റഘട്ടമായാണ് ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഗോവയിൽ കോൺഗ്രസും ഭരണകക്ഷിയായ ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. 40 അംഗ സഭയിൽ 21 എന്ന ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുൻതൂക്കം നൽകുന്നതയാണ്…
Read Moreകർണാടക യു ഡി എഫ് പ്രവർത്തകരുമായി വി ഡി സതീശൻ
ബെംഗളൂരു: എം.എം.എയുടെ കര്‍ണാടക- മലബാര്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിനായി ബെംഗളൂരു നഗരത്തിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കർണാടക യു ഡി എഫ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. യു .ഡി.എഫിന് കരുത്ത് പകരുന്ന പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ണാടക യു.ഡി.എഫിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. കർണാടകയിലെ യു ഡി എഫിന്റെ പ്രവർത്തനങ്ങൾക്ക് വി ഡി സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചു. കര്‍ണാടക യു.ഡി.എഫ് ചെയര്മാന് മെറ്റി കെ. ഗ്രേസ്, മറ്റു ഭാരവാഹികളായ ടി.സി. സിറാജ്, കെ.സി. അബ്ദുല്‍ ഖാദര്‍, ലത്തീഫ് ഹാജി, ജൈസണ് ലൂക്കോസ്, സുമോജ്…
Read Moreമേക്കേദാട്ടു മാർച്ച്; ഗതാഗതക്കുരുക്കിന് ക്ഷമാപണം നടത്തി ശിവകുമാർ.
ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ മേക്കേദാട്ടു പദയാത്ര ചൊവ്വാഴ്ച ബെംഗളൂരുവിൽ പ്രവേശിച്ചതോടെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ചില ജംഗ്ഷനുകളിലെ ഗതാഗതം മന്ദഗതിയിലാക്കി. എന്നാൽ ചൊവ്വാഴ്ച പൊതുഅവധി ആയിരുന്നതിന്നാലും ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗതത്തിനായി ബദൽ മാർഗം നൽകിയരുന്നതിനാലും കാര്യമായ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. നായണ്ടഹള്ളിക്കും ഔട്ടർ റിങ് റോഡിനും ഇടയിൽ ബനശങ്കരി ഭാഗത്തേക്ക് പോകുന്നവരോട് കഴിയുന്നതും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തപ്പോൾ കത്രിഗുപ്പെ സർക്കിളിലും നായണ്ടഹള്ളി ജംഗ്ഷനിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി വാഹന ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ…
Read Moreരാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.
രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ബെംഗളൂരു: മേക്കേദാതു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പദയാത്ര നടത്തുന്ന പ്രതിപക്ഷ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദയാത്ര ബെംഗളൂരുവിലെ ജനങ്ങൾക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും പകരം അത് അവരുടെ ദുരിതം വർദ്ധിപ്പിക്കുക മാത്രമാണ്മു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്കായി കോൺഗ്രസ് ബെംഗളൂരുവിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണെന്നും മേക്കേദാതു പദ്ധതി നടപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ അവർക്ക് ധാർമ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിൽ മൂന്ന് ദിവസം പദയാത്ര നടത്തി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന്…
Read Moreമേക്കേദാട്ടു പദയാത്ര പുനരാരംഭിക്കാൻ ഒരുങ്ങി കോൺഗ്രസ്
ബെംഗളൂരു : സംസ്ഥാനത്തെ രാമനഗര ജില്ലയിൽ കാവേരിക്ക് കുറുകെ മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച മുതൽ വീണ്ടും മാർച്ച് നടത്തും. കാവേരി, അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കേദാട്ടിൽ നിന്ന് ജനുവരി 9 മുതൽ പാർട്ടി ആരംഭിച്ച ‘പദയാത്ര’ കോവിഡ് മൂലം യാത്ര പാതിവഴിയിൽ നിർത്തേണ്ടി വന്നിരുന്നു. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 514 റിപ്പോർട്ട് ചെയ്തു. 1073 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ് പോസിറ്റീവിറ്റി 0.84
Read More