മുതിർന്ന നേതാവ് കോൺഗ്രസിൽ നിന്നും രാജി വച്ചു

ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവും നിയമസഭ അംഗവുമായ സി എം ഇബ്രാഹിം കോൺഗ്രസിൽ നിന്നും രാജി വച്ചു. സോണിയ ഗാന്ധിക്ക് കത്ത് അയച്ചു കൊണ്ടാണ് ഇബ്രാഹിം തന്റെ രാജി അറിയിച്ചത്. കഴിഞ്ഞ 12 വർഷങ്ങൾ ആയി പാർട്ടിയുടെ പല പ്രശ്നങ്ങളും കത്തിലൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികൾ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല, രാജി കത്തിൽ ഇബ്രാഹിം അറിയിച്ചു. തന്നെ ഒഴിവാക്കി കൊണ്ട് മുൻ രാജ്യസഭാ അംഗം ബി കെ ഹരിദാസിനെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി നിയമിച്ചതിൽ താൻ തൃപ്തൻ അല്ലെന്നും രാജി കത്തിലൂടെ ഇബ്രാഹിം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts