രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് മേക്കേദാട്ടു റാലി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: മേക്കേദാതു പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പദയാത്ര നടത്തുന്ന പ്രതിപക്ഷ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദയാത്ര ബെംഗളൂരുവിലെ ജനങ്ങൾക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും പകരം അത് അവരുടെ ദുരിതം വർദ്ധിപ്പിക്കുക മാത്രമാണ്മു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

രാഷ്ട്രീയ താൽപര്യങ്ങൾക്കായി കോൺഗ്രസ് ബെംഗളൂരുവിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണെന്നും മേക്കേദാതു പദ്ധതി നടപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ അവർക്ക് ധാർമ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിൽ മൂന്ന് ദിവസം പദയാത്ര നടത്തി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾക്ക് ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്താമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേക്കേദാട്ട് പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ സമരങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾ അധികാരത്തിലിരുന്നപ്പോൾ പദ്ധതി നടപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts