കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 188 റിപ്പോർട്ട് ചെയ്തു. 816 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 816 ആകെ ഡിസ്ചാര്‍ജ് : 3897239 ഇന്നത്തെ കേസുകള്‍ : 188 ആകെ ആക്റ്റീവ് കേസുകള്‍ : 4207 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 39969 ആകെ പോസിറ്റീവ് കേസുകള്‍ : 3941453…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-03-2022)

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും…

Read More

യുക്രെയ്നിൽ പരിക്കേറ്റ കർണാടക വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: യുക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹാവേരി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ എന്ന വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്. നവീനെ കൊലപ്പെടുത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റയാളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നാണെന്നുള്ള മറുപടി മുഖ്യമന്ത്രി ബൊമ്മയ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഷെല്ലാക്രമണത്തിൽ നവീന്റെ ഒപ്പം ഇല്ലാതിരുന്നതിനാൽ  യുവാവ്…

Read More

‘നിഷിദ്ധോ’ബെംഗളൂരു ഫിലിം ഫെസ്റ്റിവെലില്‍.

ബെംഗളൂരു :കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച കന്നി ചിത്രമായ ‘നിഷിദ്ധോ’ 13-ാമത് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദർശനത്തിന് എത്തും. താര രാമാനുജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മാര്‍ച്ച്‌ 3 മുതല്‍ 10 വരെ നടക്കുന്ന ചലച്ചിത്രമേളയിലെ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. കെഎസ്‌എഫ് ഡിസിയുടെ ‘ഫിലിംസ് ഡയറക്ടഡ് ബൈ വിമെന്‍’ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ ഒന്നാണിത്. പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട്…

Read More

യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ മോക്ക് ഡ്രിൽ; സ്യൂട്ട്കേസ് ബോംബുകൾ’ നിർവീര്യമാക്കി.

ബെംഗളൂരു: സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ റെയിൽവേയുടെയും വിവിധ ഏജൻസികളുടെയും സജ്ജീകരണം വിലയിരുത്തുന്നതിനുള്ള 105 മിനിറ്റ് മോക്ക് ഡ്രിൽ ഇന്ന് രാവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്നു. പ്ലാറ്റ്‌ഫോം ആറിന് (തുമകുരു റോഡ് പ്രവേശനം) സമീപം ട്രെയിനിനുള്ളിലായി സ്യൂട്ട്‌കേസുകളിൽ ബോംബുകൾ ഉപേക്ഷിച്ചതായും അവ നിർവീര്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നതും ഉൾപ്പെടുന്നതായിരുന്നു മോക്ക് ഡ്രിൽ രംഗങ്ങൾ. പാഴ്‌സൽ ഓഫീസിന് സമീപമുള്ള മുറ്റത്ത്‌ രാവിലെ  11.30ന് ആരംഭിച്ച ഡ്രിൽ ഉച്ചയ്ക്ക് 1.15 വരെ  നീണ്ടുനിന്നു. വിവിധ സുരക്ഷാ ഏജൻസികളെ പ്രതിനിധീകരിച്ച് നൂറോളം വ്യക്തികളാണ് ഈ…

Read More

ബെംഗളൂരുവിൽ നിന്നും കടത്തിയ ലഹരിയുമായി കോഴിക്കോട് സ്വദേശി

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും സ്ഥിരമായി കഞ്ചാവ് കടത്തി കണ്ണൂർ നഗരത്തിലെ പല ഇടങ്ങളിലായി എത്തിച്ചുകൊണ്ടിരുന്ന കൊയിലാണ്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഇന്നലെ രാത്രി പിടികൂടിയത്. ഇയാളിൽ നിന്നും 335 ഗ്രാം എല്‍.എസ്ഡി , 15.37 ഗ്രാം മെത്താം ഫറ മിന്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

Read More

മയിൽ വിഗ്രഹം മൈലാപ്പൂർ ക്ഷേത്രത്തിലെ ടാങ്കിൽ കുഴിച്ചിട്ടതായി സൂചന.

ചെന്നൈ: 2004ൽ മൈലാപ്പൂരിലെ പ്രശസ്തമായ ശ്രീ കപാലീശ്വരർ-കർപ്പഗംബാൾ ക്ഷേത്രത്തിൽ നിന്ന്  കാണാതായ മയിൽ വിഗ്രഹം ശ്രീകോവിലിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്നതായി മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് ചൊവ്വാഴ്ച അറിയിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കാനെത്തിയപ്പോളാണ് സ്റ്റേറ്റ്  പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന ഇക്കാര്യം അറിയിച്ചത്. 2004-ൽ നടന്ന കുംഭാഭിഷേകത്തിന് ശേഷമാണ് പുന്നൈവനനാഥർക്ക് കൊക്കിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന രീതിയിലുള്ള മയിലിന്റെ യഥാർത്ഥ വിഗ്രഹം കാണാതായതെന്ന് ഹർജിയിൽ പറയുന്നു. ശേഷം അതിന് പകരം ആഗമ ശാസ്ത്രത്തിന്…

Read More

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ കാര്യമായ ഫലമുണ്ടാകാത്തതിനേ തുടര്‍ന്നാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത് ബെലറൂസ്‌പോളണ്ട് അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. എന്നാൽ ചര്‍ച്ചയ്ക്ക് മുൻപായി മ്ബായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെ തലവന്‍മാരും പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇപ്പോൾ നടക്കാൻ ഇരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Read More

മീഡിയ വൺ വിലക്ക് തുടരും.

  കൊച്ചി: മീഡിയാ വണ്‍ ചാനലിനുളള വിലക്ക് തുടരും. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് ഹര്‍ജിയില്‍ മീഡിയ വണ്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാജ്യ സുരക്ഷാ കാരണങ്ങളാലാണ് മീഡിയ വണ്‍ സംപ്രേഷണം വിലക്കിയത് എന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിയില്‍ അറിയിച്ചത്. മീഡിയ വണ്‍ സംപ്രേഷണത്തിനായി ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.

Read More

വേനൽ ചൂടിൽ നഗരത്തിലെ ശുദ്ധജലത്തിനും പൊള്ളുന്ന വില.

ബെംഗളൂരു: വേനൽചൂടേറിയതോടെ ഒരു ടാങ്കർ ശുദ്ധജലത്തിന്റെ വില കുത്തനെ ഉയർത്തി. ശുദ്ധജലത്തിന്  കഴിഞ്ഞദിവസം വരെ 500–700 രൂപ വരെ ഈടാക്കിയിരുന്നിടത്താണ് ഒറ്റയടിക്ക് 1,000 രൂപ എന്ന നിരക്കിലേക്ക് ഉയർത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ പൂർണതോതിലാക്കിയതിനാലും ശുദ്ധജലത്തിന്റെ ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്. ബെംഗളൂരു ജലഅതോറിറ്റിയുടെ കാവേരി പൈപ്പ്‌ലൈൻ ഇല്ലാത്ത മേഖലകളിലാണു ജലക്ഷാമത്തിന് വഴിയൊരുക്കിയത്. കൂടാതെ വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും കുഴൽക്കിണറുകൾ നേരത്തേ വറ്റിയതും ജലക്ഷാമത്തിന്റെ രൂക്ഷത കൂട്ടിയതയും ആളുകൾ പറയുന്നു.

Read More
Click Here to Follow Us