‘നിഷിദ്ധോ’ബെംഗളൂരു ഫിലിം ഫെസ്റ്റിവെലില്‍.

ബെംഗളൂരു :കേരള സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച കന്നി ചിത്രമായ ‘നിഷിദ്ധോ’ 13-ാമത് ബെംഗളൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദർശനത്തിന് എത്തും.

താര രാമാനുജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മാര്‍ച്ച്‌ 3 മുതല്‍ 10 വരെ നടക്കുന്ന ചലച്ചിത്രമേളയിലെ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. കെഎസ്‌എഫ് ഡിസിയുടെ ‘ഫിലിംസ് ഡയറക്ടഡ് ബൈ വിമെന്‍’ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന രണ്ട് സിനിമകളില്‍ ഒന്നാണിത്.

  'എന്തൊരു ബോറാണ് ഈ സിറ്റി'; ബെംഗളൂരുവിലെ ഹോളി ആഘോഷത്തെ പരിഹസിച്ച യുവതിക്കെതിരെ കന്നഡികർ; സോഷ്യൽ മീഡിയയിൽ പോര്

പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെ പട്ടണത്തിലേക്ക് കുടിയേറിയ രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനാനിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാര്‍ച്ച്‌ 18 മുതല്‍ 25 വരെ നടക്കുന്ന 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്കും കൊല്‍ക്കൊത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും നിഷിദ്ധോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം: രാജ്യത്ത് ഓട്ടോ എൽപിജി വില കുതിക്കുന്നു; ബെംഗളൂരുവിൽ യാത്രാനിരക്ക് വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ
[masterslider id="10"]

Related posts

Click Here to Follow Us