യുക്രെയ്നിൽ പരിക്കേറ്റ കർണാടക വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: യുക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹാവേരി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ എന്ന വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്. നവീനെ കൊലപ്പെടുത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റയാളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നാണെന്നുള്ള മറുപടി മുഖ്യമന്ത്രി ബൊമ്മയ് പറഞ്ഞത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഷെല്ലാക്രമണത്തിൽ നവീന്റെ ഒപ്പം ഇല്ലാതിരുന്നതിനാൽ  യുവാവ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് പരിക്കേറ്റതായും റിപ്പോർട്ടുകളുള്ളത് കൊണ്ടുതന്നെ കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

ഷെല്ലാക്രമണം നടക്കുമ്പോൾ ഹാവേരി ജില്ലയിലെ ചാലഗേരി ഗ്രാമത്തിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റുവെന്നും മറ്റൊരാൾ സുരക്ഷിതനാണെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts