ബെംഗളൂരു: വേനൽചൂടേറിയതോടെ ഒരു ടാങ്കർ ശുദ്ധജലത്തിന്റെ വില കുത്തനെ ഉയർത്തി. ശുദ്ധജലത്തിന് കഴിഞ്ഞദിവസം വരെ 500–700 രൂപ വരെ ഈടാക്കിയിരുന്നിടത്താണ് ഒറ്റയടിക്ക് 1,000 രൂപ എന്ന നിരക്കിലേക്ക് ഉയർത്തിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ പൂർണതോതിലാക്കിയതിനാലും ശുദ്ധജലത്തിന്റെ ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്.
ബെംഗളൂരു ജലഅതോറിറ്റിയുടെ കാവേരി പൈപ്പ്‌ലൈൻ ഇല്ലാത്ത മേഖലകളിലാണു ജലക്ഷാമത്തിന് വഴിയൊരുക്കിയത്. കൂടാതെ വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും കുഴൽക്കിണറുകൾ നേരത്തേ വറ്റിയതും ജലക്ഷാമത്തിന്റെ രൂക്ഷത കൂട്ടിയതയും ആളുകൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.