ലോക്കലായി ശിവകാര്‍ത്തികേയനും കലിപ്പില്‍ നയന്‍സും!!

ശിവകാര്‍ത്തികേയന്‍- നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. രാജേഷ് സംവിധാനം ചെയ്ത മിസ്റ്റര്‍ ലോക്കലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എം. രാജേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്നറായ ചിത്ര൦ മെയ് 17 ന് തീയറ്ററുകളിലെത്തും.

കീര്‍ത്തന എന്ന വ്യവസായിയായി നയന്‍താര പ്രത്യക്ഷപ്പെടുമ്പോള്‍ മനോഹര്‍ എന്ന കഥാപാത്രത്തില്‍  ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെടുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തില്‍ യോഗി ബാബു, സതീഷ്, രാധിക ശരത്കുമാര്‍, ഹരിജ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോസ് എന്‍ഗിറ ബാസ്‌കര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും രാജേഷും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍.

വേലൈക്കാരന് ശേഷം നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്  മിസ്റ്റര്‍ ലോക്കലിന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us