ന്യൂഡല്‍ഹി: ഇന്ത്യയിലെ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
രാഷ്‌ട്രപതി എസ്റ്റേറ്റിൽ ആണ് വനം സ്ഥിതി ചെയ്യുന്നത്.
6.6 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനത്തിനു യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ രൂപമാണ്. ആയുര്‍വേദ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങൾ ഇവിടെ ഉണ്ടെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ആയുര്‍വേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.