ബെംഗളുരു- ചെന്നൈ ട്രെയിൻ പാളം തെറ്റി

ബെംഗളുരു: ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബിൾ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം.

ട്രെയിനിന്‍റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts