ബിസിനസുകൾക്ക് നികുതി കുറവ്; ബിബിഎംപിക്ക് നഷ്ടം 500 കോടി എന്ന് എസിബി.

ബിബിഎംപിക്ക് 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ വകുപ്പ്. വൻകിട കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഉചിതമായ നികുതി ചുമത്തുന്നതിൽ പരാജയപ്പെടുന്നതാണ്  നഷ്ടത്തിന് വഴി ഒരുക്കുന്നതെന്നും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ചൂണ്ടിക്കാട്ടി.

കൂടാതെ  ബിബിഎംപി ഓഫീസുകളിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് ശേഷം സിവിൽ ബോഡിയിൽ ഒരു വൻ അഴിമതി കണ്ടെത്തിയതായും അഴിമതി വിരുദ്ധ ഏജൻസി അവകാശപ്പെട്ടു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

അതിനാൽ റവന്യൂ, എഞ്ചിനീയറിംഗ്, കൈമാറ്റം ചെയ്യാവുന്ന വികസന അവകാശങ്ങൾ (ടിഡിആർ) വകുപ്പുകളിലെ രേഖകൾ എന്നിവ എസിബി ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച്‌ വരികയാണ്.

നിരവധി ബഹുരാഷ്ട്ര കമ്പനികൾ, മാളുകൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ എന്നിവയിൽ നിന്ന് ഉചിതമായ നികുതി ഈടാക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടു എന്നും അതിനാൽ 500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി എസിബി ഉദ്യോഗസ്ഥൻ അറിയിച്ചു.

കൂടാതെ പല കേസുകളിലും സ്ഥാപനങ്ങൾക്ക് മൊത്തത്തിൽ നികുതി ചുമത്താൻ ബിബിഎംപി ഉദ്യോഗസ്ഥർ നിയമങ്ങൾ വളച്ചൊടിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts