ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…
Read MoreTag: CHILD
കെട്ടിടത്തിന്റെ 29ാം നിലയിൽ നിന്ന് വീണ് 12കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: താമസിക്കുന്ന കെട്ടിടത്തിന്റെ 29ാം നിലയില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരിക്ക് ദാരുണാന്ത്യം. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ വലിയ ശബ്ദം കേട്ട് എത്തിയ സെക്യുരിറ്റി ജീവനക്കാരനാണ് താഴെ വീണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ അപ്പാര്‍ട്ട്‌മെന്റിലെ ആളുകളെ വിവരം അറിയിച്ചു.…
Read Moreബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി മരിച്ചു
വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരി മരിച്ചു. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്തിമയാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടു കൂടിയാണ് സംഭവം. ബക്കറ്റില്‍ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് മണ്ടാട് എന്ന സ്ഥലത്താണ് സംഭവം.
Read Moreമൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഉത്തർപ്രദേശ്: മൊബൈല്‍ ഫോണില്‍ കാർട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂണ്‍ കാണുന്നതിനിടെ പെട്ടെന്ന് ഫോണ്‍ കയ്യില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉത്തർപ്രദേശിലെ അറോറ ജില്ലയിലാണ് കാമിനി എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനല്‍കാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല.…
Read Moreവാട്ടർ ടാങ്കിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു
ബെംഗളൂരു: വാട്ടർ ടാങ്കിൽ വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി ഗംഗമ്മനഗുഡിയിലെ അബിഗെരെയിൽ തൊഴിലാളികളുടെ ഷെഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു. സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. യാദ്ഗിരി സ്വദേശി ഷബീർ (7) ആണ് മരിച്ചത്. ഗംഗമ്മനഗുഡിയിലെ അബിഗെരെയിലെ ലേബർ ഷെഡിലാണ് കുട്ടിയുടെ പിതാവ് ശംഷുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. തൊഴിലാളികളുടെ ഉപയോഗത്തിനായി ഷെഡിന് സമീപം തുറന്ന വാട്ടർ ടാങ്ക് നിർമിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ ടാങ്കിൽ വീണ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ…
Read Moreജെസിബി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു
ബെംഗളൂരു: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജെസിബി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷിരഹട്ടി പട്ടണത്തിലെ ഷബ്ബീർ നഗറിൽ നിന്ന് ഷിരഹട്ടി മഗഡിയിലേക്കുള്ള പ്രധാന റോഡിലാണ് ഈ ദാരുണമായ സംഭവം നടന്നത്. മൻവിത് മഞ്ജുനാഥ് അരിമണി (5) മരിച്ച ആൺകുട്ടി. നിലവിൽ ജെസിബി ഡ്രൈവർക്കെതിരെ ഷിറഹട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreപുലിയുടെ ആക്രമണത്തിൽ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം
ഗൂഡല്ലൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമിച്ച മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പന്തല്ലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്. ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തല്ലൂർ…
Read Moreഅവിവാഹിതയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു
ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അരെഗുജ്ജനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഗർഭിണിയായ 25 വയസുകാരി രാത്രിയിൽ പ്രസവ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രാമത്തിന് പുറത്ത് വന്ന് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തെ ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാവിലെ ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റും ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുതരമായി രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നവജാത ശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസർ ഉഷ…
Read Moreഅസുഖം ഭേദമാകാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു
ഭോപ്പാല്‍: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത ശ്വാസമുട്ട് നേരിട്ട കുഞ്ഞിനെ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്ദോലിലെ ബാന്ധ ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 21 നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് പോലീസ്…
Read Moreതെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം
ബെംഗളൂരു:തെരുവ് നായകൾ കടിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം. കോലാറിലെ അച്ചതനഹള്ളിയിലാണ് തെരുവുനായകൾ കടിച്ചനിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ പെൺകുഞ്ഞിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടത്. ജനിച്ചയുടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ഉപേക്ഷിെച്ചന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ശരീരത്തിന്റെ പലഭാഗങ്ങളും കടിയേറ്റ് മുറിഞ്ഞ നിലയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More