ബെംഗളൂരു: കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വർത്തൂരിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രാജേഷിന്റെ മകൾ മാനസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മാനസ അപ്പാർട്ട്മെന്റിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം മാനസ നീന്തൽക്കുളത്തിൽ വീണു. വെള്ളത്തിനടിയിൽ വീണ കുട്ടിയെ ചിലർ കാണുകയും ഉടൻ തന്നെ അവളെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ…
Read MoreTag: CHILD
ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി
ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…
Read Moreകൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു
കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
Read Moreകാറിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിന് മുന്നിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ജോഗ് ജൂതറിലെ അർബിന (3) എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ 9 ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കാറിടിച്ച് മരിച്ചതായി വ്യക്തമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ അന്വേഷണത്തിനായി ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Read Moreഉറങ്ങികിടന്ന അഞ്ചുവയസുകാരി മരിച്ച നിലയിൽ
ആറാട്ടുപുഴ: ഉറക്കത്തിനിടെ അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreപിഞ്ചു കുഞ്ഞിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : പിഞ്ചുകുഞ്ഞിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ്…
Read Moreദീപാവലി ആഘോഷത്തിനിടെ പടക്കം തെറിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം ശരീരത്തില്‍ തെറിച്ചുവീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ റാണിപേട്ടില്‍ നിമിഷയാണ് മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം. പെണ്‍കുട്ടിയുടെ കുടുംബം ദീപാവലി ആഘോഷത്തിനായി റാണിപേട്ടിലെ ജന്മനാട്ടില്‍ എത്തിയതായിരുന്നു. 28കാരനായ രമേശും കുടുംബവും ദീപാവലി ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ നിമിഷയുടെ മേല്‍ പടക്കം വീഴുകയും പൊട്ടുകയുമായിരുന്നു. അമ്മാവനായ വിഘ്‌നേഷ് കുട്ടിയെ കയ്യിൽ എടുത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചിലും കൈകളിലും സാരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreറൂട്ട് കനാൽ ചെയ്തു,മൂന്നര വയസുകാരൻ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി…
Read Moreതിളച്ച പാലിൽ വീണ് നാല് വയസുകാരൻ മരിച്ചു
ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു. ഗോര്‍ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreഒന്നര വയസുകാരനെ പിതാവ് കുളത്തിൽ എറിഞ്ഞ് കൊന്നു
ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.
Read More