ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു 

ബെംഗളൂരു : സ്കൂട്ടറിൽനിന്ന് വീണ മൂന്നുവയസ്സുകാരൻ ബി.എം.ടി.സി. ബസിനടിയിൽപ്പെട്ട് മരിച്ചു. മദ്ദുർ സ്വദേശി നയീമിന്റെ മകൻ അയൻ പാഷയാണ് മരിച്ചത്. ഹുളിമാവ് ഗർവെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. അമ്മ ആയിഷക്കൊപ്പം സിംഗസാന്ദ്രയിലെ ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. സിഗ്നലിലെത്തിയപ്പോൾ സ്കൂട്ടർ തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിൻസീറ്റിലിരുന്ന അയൻ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിന്നാലെയെത്തിയ ബസിനടിയിൽപ്പെടുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ കുട്ടി മരിച്ചു.

Read More

തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു

ബെംഗളൂരു : തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്. സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കം ചെയ്തു

കോഴിക്കോട്: ആസ്റ്റർ മിംസിൽ ഒമ്പത്‌ മാസം പ്രായമായ കുഞ്ഞിന്റെ അന്നനാളത്തിൽനിന്നും ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടം നീക്കംചെയ്തു. കോഴിക്കോട് സ്വദേശിയായ കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നുമാണ് ‘കിലുക്കം’ നീക്കംചെയ്തത്. കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം കാണാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് കുട്ടി ചുമക്കുകയും മറ്റ് അപായസൂചനകൾ കാണിക്കുകയും ചെയ്തത്. ഇതോടെ കളിപ്പാട്ടം ഉള്ളിൽ പോയെന്ന് മനസിലായി. ഇത് എടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പെട്ടന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. കളിപ്പാട്ടത്തിൽ ദ്വാരം ഉണ്ടായിരുന്നതിനാൽ ശ്വാസം തടസപ്പെട്ടില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കി.കുട്ടിയെ എമർജൻസി വിഭാഗത്തിൽ…

Read More

മദ്യലഹരിയിൽ മാതാപിതാക്കൾ എടുത്തെറിഞ്ഞ കുഞ്ഞ് ഇനി സർക്കാർ സംരക്ഷണയിൽ 

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന് പുതു ജീവൻ. കുട്ടിക്ക് ഇനി സർക്കാർ സംരക്ഷണം നൽകും. കോമ സ്റ്റേജിലെത്തിയ കുട്ടിയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകിയാണ് രക്ഷപ്പെടുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി  പറഞ്ഞു. ജൂലൈ ഒമ്പതിനാണ് കുഞ്ഞിനെ എസ്.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടൻ തന്നെ കുട്ടിയെ പീഡിയാട്രിക്…

Read More

പൈപ്പ് ലൈനിനു എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു.കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈനിൽ സ്ഥാപിച്ചതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അധകൃതർ പറഞ്ഞു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

5 വയസുകാരി അമ്മയുടെ ഫോണിലൂടെ ബുക്ക്‌ ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങൾ

കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ഫോൺ നൽകുക എന്നത് ഇന്ന് മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്. യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്. മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച്‌ മെസേജുകള്‍ വന്നപ്പോഴാണ്…

Read More

മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

KIDS CHILD RAPE

ഡല്‍ഹി: മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫത്തെപൂര്‍ ബേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനിവാസ് പനിക, ശക്തിമാന്‍സിങ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അടുത്തുള്ള ഒരു കാട്ടിനടുത്തുകൂടി കുട്ടി നടന്നുപോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച കുട്ടിയിപ്പോള്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

മലപ്പുറത്ത് നിന്ന് കാണാതായ അമ്മയും കുഞ്ഞും ബെംഗളൂരുവിൽ!

ബെംഗളൂരു: വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സണ്‍ ട്രേസിംഗ് യൂനിറ്റ് കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി…

Read More

ആംബുലൻസ് എത്താൻ വൈകി: പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : അങ്കണവാടിമുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു. എന്നാൽ കൃത്യസമയത്ത്  കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ  ആംബുലൻസ് ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുരിലുള്ള ദൊഡ്ഡകല്ലുർ ഗ്രാമത്തിലെ കൂലിത്തൊഴിലാളിയായ യശ്വന്തിന്റെ മകൻ റോഷനാണ് മരിച്ചത്. മറ്റു മൂന്നുകുട്ടികൾക്കൊപ്പം അങ്കണവാടി മുറ്റത്ത് കളിക്കവെയാണ് റോഷന്റെ വലതുകൈയുടെ തള്ളവിരലിൽ പാമ്പുകടിയേറ്റത്. വിവരമറിഞ്ഞെത്തിയ യശ്വന്ത് മകനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനത്തിനായി ശ്രമിച്ചെങ്കിലും, ആംബുലൻസ് ലഭിക്കാതെവന്നതോടെ യശ്വന്ത് സ്വന്തംബൈക്കിൽ മകനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടുത്തെ ഡോക്ടർ സക്ലേശ്പുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്ന് യശ്വന്ത് ബൈക്കിൽ…

Read More

പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

ബെംഗളൂരു: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബെൽത്തങ്ങാടി മഡ്ഡടുക്കയിൽ അബ്ബാസിൻറെ മക്കളായ സഫാൻ (എട്ട്), സിനാൻ (നാൽ) മരിച്ചത്. പനിയെ തുടർന്ന് സഹോദരങ്ങളെ ആദ്യം ബെൽത്തങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ, മൂത്ത സഹോദരൻ ഇന്നലെ രാത്രിയും ഇളയ സഹോദരനും ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

Read More