5 വയസുകാരി അമ്മയുടെ ഫോണിലൂടെ ബുക്ക്‌ ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങൾ

കുട്ടികൾ കരഞ്ഞ് ബഹളം വയ്ക്കുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ഫോൺ നൽകുക എന്നത് ഇന്ന് മിക്ക മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ്.

യുഎസില്‍ ഇത്തരത്തില്‍ കുട്ടിക്ക് കളിക്കാന്‍ ഫോണ്‍ കൊടുത്തത് അമ്മക്ക് വിനയായി മാറിയിരിക്കുകയാണ്.

മസാച്യുസെറ്റ്സിലെ വെസ്റ്റ്പോര്‍ട്ടിലെ ജെസിക് ന്യൂണ്‍സ് എന്ന അമ്മയാണ് വണ്ടിയോടിക്കുന്നതിനിടെ തന്റെ അഞ്ചുവയസായ മകള്‍ക്ക് ഫോണ്‍ നല്‍കിയത്. വണ്ടിയോടിക്കുന്നതിനാല്‍ മകള്‍ ഗെയിം കളിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്.

എന്നാല്‍, മകള്‍ ആമസോണില്‍ കയറി 3,922 ഡോളറിന്റെ (ഏകദേശം 3.21 ലക്ഷം രൂപയുടെ) കളിപ്പാട്ടങ്ങളാണ് വാങ്ങിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഓര്‍ഡര്‍ സംബന്ധിച്ച്‌ മെസേജുകള്‍ വന്നപ്പോഴാണ് ഈ കാര്യം അവര്‍ അറിയുന്നത്. ആദ്യം ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് കരുതിയെങ്കിലും പിന്നീട് ആമസോണ്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കളിപ്പാട്ടങ്ങള്‍ക്കും ബൂട്ടുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയത് ശ്രദ്ധയില്‍ പെടുന്നത്. മകള്‍ ലൈല വാരിസ്‌കോയാണ് 3.21 ലക്ഷം രൂപയുടെ സാധനങ്ങള്‍ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തതെന്ന് ന്യൂണ്‍സിന് മനസിലായി.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

10 മോട്ടോര്‍ സൈക്കിള്‍, കുട്ടികളുടെ രണ്ട് സീറ്റുള്ള റൈഡ്-ഓണ്‍ ജീപ്പ് ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ജോഡി വെളുത്ത കൗഗേള്‍ ബൂട്ടുകള്‍ തുടങ്ങിയവയാണ് ലൈല ഓര്‍ഡര്‍ ചെയ്തതെന്ന് ടുഡേയ്‌സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വ്യത്യസ്ത വില്‍പ്പനക്കാരില്‍ നിന്നാണ് ലൈല ബൈക്കുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത്, അവരില്‍ ഒരാള്‍ ഓര്‍ഡര്‍ സ്ഥിരീകരിക്കാന്‍ ന്യൂണ്‍സിന് ഒരു ഇമെയില്‍ അയച്ചിരുന്നു.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

അതിനാല്‍ ന്യൂണ്‍സിന് ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിച്ചു. ഇതിനോടൊപ്പം ബൂട്ട് ഓര്‍ഡറുകളും റദ്ദാക്കാന്‍ ന്യൂണ്‍സിന് കഴിഞ്ഞു. എന്നാല്‍ അഞ്ച് മോട്ടോര്‍ സൈക്കിളുകളും ജീപ്പും ഇതിനോടകം തന്നെ വീട്ടില്‍ ഡെലിവറി ചെയ്തു. ഭാഗ്യവശാല്‍, എല്ലാ കമ്പനികളും സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ സമ്മതിച്ചതായി ന്യൂണ്‍സ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts