കേരളമടക്കമുള്ള ഇതര സംസ്ഥാനത്തുനിന്ന് മൈസൂരു ദസറയ്ക്ക് ജംബു സവാരി കാണാൻ എത്തിയത് അഞ്ചുലക്ഷംപേർ

ബെംഗളൂരു : ദസറ ജംബു സവാരി ഘോഷയാത്രയ്ക്ക് ഈ വർഷം മൈസൂരുവിലെത്തിയത് അഞ്ചുലക്ഷം സന്ദർശകർ. ഇതിൽ 30 ശതമാനം കേരളമടക്കമുള്ള ഇതര സംസ്ഥാനത്തുനിന്നുള്ളവർ.

മൈസൂരു കൊട്ടാരത്തിലും മൃഗശാലയിലും സന്ദർശകരുടെ പ്രവാഹമായിരുന്നു. മൃഗശാലയിൽ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന വരുമാനമാണ് ഈ വർഷം.

ദസറയുടെ അവസാന മൂന്ന് ദിനങ്ങളിൽ നഗരത്തിലെ ഹോട്ടൽ മുറികളൊന്നും ഒഴിവുണ്ടായിരുന്നില്ല. ദസറയുടെ 11 ദിവസങ്ങളിൽ മൈസൂരുവിലെ ഹോട്ടലുകളിൽ 100 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നഗരത്തിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

  ശ്രദ്ധിക്കുക ബെംഗളൂരുവിലെ ഈ ഫ്ലൈഓവറിൽ ഉടനീളം ആണി കൂമ്പാരം; മനഃപൂർവം വിതറിയ തരത്തിലുള്ള ഈ ആണികൾ മറ്റൊരു തട്ടിപ്പ്

ദസറ ദിനത്തിൽ അംബാവിലാസ് കൊട്ടരം സന്ദർശിച്ചത് 1,00,710 പേരെന്ന് പാലസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്‌മണ്യ. എറ്റവും കൂടുതൽ പേരെത്തിയത് സെപ്റ്റംബർ 28-നാണ്, 20,856 പേർ. 22-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കൊട്ടാരത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.

ഒക്‌ടോബർ ഒന്നിനും രണ്ടിനും സന്ദർശകർക്ക് പൂർണമായും വിലക്കേർപ്പെടുത്തിയിരുന്നു. 2024-ലെ ദസറയിൽ 676 വിദേശികൾ ഉൾപ്പെടെ 1,12,070 സന്ദർശകർ കൊട്ടാരത്തിലെത്തി. 2023-ൽ 756 വിദേശികളടക്കം 1,21,612 പേരും 2022-ൽ 260 വിദേശികൾ ഉൾപ്പെടെ 67,147 പേരും കൊട്ടാരം കാണാനെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനം: രാജ്യത്ത് ഒന്നാം സ്ഥാനത്ത് ബെംഗളൂരു! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതേ ജനക്കൂട്ടം, അതേ കോച്ചുകൾ: എന്നിട്ടും ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് ഡൽഹിയേക്കാൾ ഇരട്ടിയായി ഉയർന്നത് എന്തുകൊണ്ട്? വീണ്ടും പ്രതിഷേധം ഇരമ്പുന്നു

Related posts

Click Here to Follow Us