അമ്മയും മകളും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍

ബെംഗളൂരു : ശിവമോഗയിലെ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ മകളെ കൊല്ലപ്പെടുത്തിയശേഷം യുവതിയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി.

പ്ലസ് വൺ വിദ്യാർഥിനിയായ പൂർവികയെ കൊലപ്പെടുത്തിയശേഷം അമ്മ ശ്രുതി (35) ആണ് ജീവനൊടുക്കിയത്.

ശ്രുതിയുടെ ഭർത്താവ് രാമണ്ണ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.

ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ രാമണ്ണ, ഭാര്യക്കും മകൾക്കുമൊപ്പം ആശുപത്രിക്ക് സമീപമുള്ള സർക്കാർ അനുവദിച്ച ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

രാമണ്ണ രാവിലെ വീട്ടിലെത്തിയപ്പോൾ പൂട്ടിയിരിക്കുകയായിരുന്നു. കോളിങ് ബെല്ല് അടിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോൾ മകളുടെയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടു.

പൂർവികയുടെ തലയിലും മുഖത്തും താടിയെല്ലിലും മൂർച്ചയുള്ള ആയുധം കൊണ്ടുണ്ടായ മുറിവുകളുണ്ടായിരുന്നു. മകളുടെ മൃതദേഹത്തിനടുത്താണ് ശ്രുതിയെ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

ശിവമോഗ എസ്‌പി ജി.കെ. മിഥുൻ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. ശ്രുതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നുണ്ടെന്ന് രാമണ്ണ പോലീസിനോട് പറഞ്ഞു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

കുറ്റകൃത്യത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എസ്‌പി പറഞ്ഞു. സംഭവത്തിൽ ദൊഡ്ഡപേട്ട് പോലീസ് കൊലപാതക കേസും ആത്മഹത്യയ്ക്ക് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts