ബെംഗളൂരു: സൗന്ദട്ടി താലൂക്കിലെ യരഗട്ടി റോഡിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിൽ ഞായറാഴ്ച ലോറിയും കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന റായ്ബാഗ് താലൂക്കിലെ കുടച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹലകിയുടെ ഭാര്യ രുക്മിണി ഹലകി (48), ഇവരുടെ മകൾ അക്ഷത ഹലകി (22), കാർ ഡ്രൈവർ നിഖിൽ കദം (24) കൂടാതെ ഇരുചക്രവാഹനത്തിലെ പിന് സീറ്റ് യാത്രികൻ ഹനുമവ്വ ചിപ്പക്കട്ടി (68)എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ഗഡിഗെപ്പ…
Read MoreTag: car
കാർ കനാലിൽ മറിഞ്ഞു ദമ്പതികൾ മരിച്ചു
ബെംഗളൂരു: കാർ കനാലിൽ വീണ് ദമ്പതികൾ മരിച്ചു. റായ്ച്ചൂർ മസ്കിയിൽ ലിംഗസുഗൂർ സ്വദേശികളായ സൂര്യ നാരായണൻ, ഭാര്യ സുബ്ബലക്ഷമി എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ തുംഭഭദ്ര നദിയോട് ചേർന്ന കനാലിൽ ആണ് കാർ മറിഞ്ഞത്. കാർ ഓടിച്ചിരുന്ന ശ്രീനിവാസിനെ ഒഴുക്കിൽ പെട്ട് കാണാതായി. സൂര്യ നാരായണൻ സുബ്ബലക്ഷ്മി ദമ്പതികളുടെ മകനാണ് ശ്രീനിവാസ്.
Read Moreമന്ത്രിയുടെ വാഹനം കടന്നു പോവാനായി ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്
ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞു. ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്നു പോകാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി പോലീസ് ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ…
Read Moreകത്തികരിഞ്ഞ നിലയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ബൈൻദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച നിലയിൽ കാറും പിൻസീറ്റിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട് . ഈ ദിവസങ്ങളിൽ ഇതേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാൻ ബൈന്ദൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Read Moreഅരുവിയിലേക്ക് കാർ വീണ് രണ്ട് പേരെ കാണാതായി
ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ മഞ്ചേശ്വരം-പുത്തൂർ-സുബ്രഹ്മണ്യ സംസ്ഥാന പാതയിൽ കാർ അബദ്ധത്തിൽ വീർത്ത അരുവിയിലേക്ക് വീഴുകയും ഒലിച്ചുപോകുകയും ചെയ്‌തതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. വിട്ടൽ ടൗണിലെ കുണ്ടഡ്ക സ്വദേശി ധനുഷ് (26) ആണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യാസഹോദരൻ മഞ്ചേശ്വരം സ്വദേശി ധനുഷും (21) ഒപ്പമുണ്ടായിരുന്നു. സമീപത്തെ മുസ്ലീം പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ അരുവിയിലേക്ക് വീണ സംഭവം പുറത്തറിഞ്ഞതെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ മാധ്യമങ്ങളോട്…
Read Moreകാർ കടലിലേക്ക് മറിഞ്ഞ് 28കാരൻ മരിച്ചു, മറ്റൊരാളെ കാണാതായി.
ബെംഗളൂരു: ശനിയാഴ്ച രാത്രി മറവന്തയിൽ കാർ കടലിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. രമേഷ് ആചാര്യ നേരമ്പള്ളിയുടെ മകൻ വിരാജ് ആചാര്യ (28) ആണ് മരിച്ചത്. കുന്ദാപുരിൽ മാർബിൾ ബിസിനസ് നടത്തുന്ന രമേശിന് ബീജാഡിയിലെ ഗോലിബെട്ടുവിലാണ് താമസം. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കോട്ടേശ്വരയിൽ നിന്ന് ബൈന്ദൂരിലേക്ക് പോവുകയായിരുന്നുവെന്നു ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ജീവനക്കാർ ഞായറാഴ്ച രാവിലെയാണ് കടലിൽ വീണ കാർ കരയ്ക്ക് കയറ്റിയത്. കനത്ത മൂടൽമഞ്ഞ് കാരണം കാർ ഓടിച്ച വിരാജിന് മുന്നിലെ…
Read Moreസഹസംവിധായകന്റെ കാർ കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്
ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ ഇട്ടമാടിന് സമീപം നടന്ന ഒരു അപകടത്തിൽ കാൽനടയാത്രക്കാരുടെ ഇടയിലൂടെ കാർ പാഞ്ഞുകയറി ഒരാൾ മരിക്കുകയും ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 7.30നായിരുന്നു അപകടം. സാൻഡൽവുഡിൽ സഹസംവിധായകനും മഗഡി റോഡിലെ ചെന്നെനഹള്ളി സ്വദേശിയുമായ മുകേഷാണ് കാർ ഓടിച്ചിരുന്നത്. സാൻഡൽവുഡ് സംവിധായകൻ ശ്രീനിവാസ് തിമ്മയ്യയുടെ KA–51-MK-5416 എന്ന നമ്പറിലുള്ള മാരുതി ഇഗ്‌നിസ് കാറാണ് മുകേഷ് ഓടിച്ചിരുന്നത്. തിമ്മയ്യയും ഒരാളും കൂടി കാറിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബനശങ്കരിയിലെ ഔട്ടർ റിംഗ് റോഡിൽ കത്രിഗുപ്പെ ജംഗ്ഷനിൽ നിന്ന് ഇട്ടമാട് ജംഗ്ഷനിലേക്ക്…
Read Moreസിനിമ സെറ്റുകളിൽ ഉപയോഗിക്കുന്ന കാറിനുള്ളിൽ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി ബെംഗളൂരു പോലീസ്
ബെംഗളൂരു : വർണ്ണാഭമായ ഡിസൈനുകളുള്ള മഞ്ഞ ചായം പൂശിയ ഒരു കാറും അതിന്റെ വിൻഡ്‌ഷീൽഡിൽ ഹൃദയാകൃതിയിലുള്ള ക്ലിയറിംഗും ഏകദേശം മൂന്ന് വർഷമായി ബെംഗളൂരുവിലെ രാജാജിനഗറിലെ ശാന്തമായ റോഡിൽ പാർക്ക് ചെയ്തിരുന്നു. എന്നാൽ താമസിയാതെ കാർ ഒരു ക്രൈം സീനായി മാറുമെന്ന് താമസക്കാർക്ക് അറിയില്ലായിരുന്നു. മെയ് 14 ശനിയാഴ്ച, അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ആണ് പോലീസ് കാറിന്റെ ഡോർ തുറന്നത് ഏവരെയും ഞെട്ടിച്ച് അകത്ത് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മഗഡി റോഡ് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ…
Read Moreആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത്
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില ഏകദേശം 1.81 കോടി രൂപയാണ് .ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രവരിയില്‍ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്‌ട്രേഷന്‍. കെഎല്‍ 01 സിയു 7610 എന്ന നമ്പരില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈഡ്രജനും, ഓക്‌സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല…
Read Moreബെംഗളൂരുവിൽ നിന്നും കാറുമായി മുങ്ങിയ രണ്ട് പേർ പിടിയിൽ
കാസർക്കോട് : ബെംഗളൂരുവിൽ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബെംഗളൂരു പൊലീസിന് കൈമാറി. കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കരമന സ്വദേശിയും ബെംഗളൂരുവിൽ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാറാണ് ഇവർ കവര്‍ന്നത്. ഈ മാസം 3ന് ബെംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ സര്‍വ്വീസ് റോഡിലുള്ള പെട്രോള്‍…
Read More