ബെംഗളൂരു: ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബൈക്ക് ടാക്സി അഗ്രഗേറ്ററുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യും. ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ തങ്ങളുടെ പരാതികൾ അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ ശിവകുമാർ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുകൾ ടാക്‌സിയായി ഓടിക്കാൻ…
Read MoreTag: car
സംസ്ഥാനത്ത് കാർ വിൽപ്പനയിൽ വർധന
ബെംഗളൂരു: കർണാടകയിൽ ഇരുചക്രവാഹന രജിസ്‌ട്രേഷൻ 35. 6% കുറഞ്ഞു, അതേസമയം 2018-നും 2021-നും കാലയളവിൽ കാർ വിൽപ്പനയിൽ 3. 8% വർധനയുണ്ടായി. ഇത് മഹാമാരി കാരണമാണെന്ന് ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും വിലയിരുത്തൽ. വാഹന രജിസ്ട്രേഷൻ പോർട്ടലായ വാഹൻ, 2018-ൽ 12. 7 ലക്ഷം യൂണിറ്റ് ആയിരുന്ന സംസ്ഥാനത്തെ ഇരുചക്രവാഹന രജിസ്ട്രേഷൻ 2021-ൽ ഇത് 8. 2 ലക്ഷമായി കുറഞ്ഞതായി കാണിക്കുന്നു. എന്നിരുന്നാലും, 2018-ൽ 1. 9 ലക്ഷത്തിൽ നിന്ന് കാർ രജിസ്ട്രേഷനുകളുടെ എണ്ണം 2021ൽ 2 ലക്ഷം ആയി വർദ്ധിച്ചു. രാജ്യവ്യാപകമായി കോവിഡ് ലോക്ക്ഡൗൺ കാരണം…
Read Moreമദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ
ബെംഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.
Read Moreസമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്ക്
ബെംഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെംഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.
Read Moreകരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ
ബെംഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെംഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…
Read Moreഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം നടത്തി.
ബെംഗളുരു; ബെംഗളൂരുവിലെ ബി.ടി.ഐ-ഫ്ളുക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം നടത്തി. ബെംഗളൂരുവിലെ സംരംഭകനായ അശ്വിൻ മഹേഷാണ് ഡ്രൈവറില്ലാതെ നീങ്ങുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ കാറിലാണ് മാറ്റങ്ങൾ വരുത്തി പരീക്ഷണത്തിനായി ഉപയോഗിച്ചത്. സാധാരണ ഉപയോഗിക്കുന്ന കാർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡ്രൈവറില്ലാതെ നീങ്ങുന്ന വിധത്തിലാക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. കൂടാതെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാർ സാധ്യമാക്കിയിട്ടുള്ളത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധി അംഗാദ് ഗാഡ്ഗിൽ വ്യക്തമാക്കുന്നത്.
Read Moreകാറുകളുടെ ദുരുപയോഗം തടയാൻ പുത്തൻ നിർദ്ദേശം
ഡൽഹിയിലെ കർണ്ണാടക ഭവനിലെ കാറുകളുടെ ദുരുപയോഗം തടയാൻ ജിപിഎസ് ഘടിപ്പിക്കും. കാറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി രൂക്ഷമായതോടെയാണ് നടപടിക്ക് മുഖ്യമന്ത്രി മുതിർന്നത്. 20 കാറുകളാണ് നിലവിലുള്ളത്.
Read More