കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ

ബെം​ഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു.

മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെം​ഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അട്ടിമറി ശ്രമങ്ങൾ പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts