ബെംഗളൂരുവിൽ നിന്നും കാറുമായി മുങ്ങിയ രണ്ട് പേർ പിടിയിൽ

കാസർക്കോട് : ബെംഗളൂരുവിൽ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച്‌ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെ ബെംഗളൂരു പൊലീസിന് കൈമാറി. കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കരമന സ്വദേശിയും ബെംഗളൂരുവിൽ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാറാണ് ഇവർ കവര്‍ന്നത്. ഈ മാസം 3ന് ബെംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ സര്‍വ്വീസ് റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

ആറിന് തിരിച്ചെത്തിയപ്പോഴാണ് കാര്‍ കവര്‍ന്നതായി അറിയുന്നത്. തുടര്‍ന്ന് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ച്‌ വരികയായിരുന്നു. അതിനിടെയാണ് മോഷ്ടിച്ച കാറുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് പിടികൂടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts