ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ദമ്പതികളും കുട്ടികളുമുള്‍പ്പടെ ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ വിജയനഗര ജില്ലയിലാണ് സംഭവം. തിപിടിത്തത്തില്‍ വീടുമുഴവന്‍ കത്തിനശിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts