കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തില്‍ 500 കടന്ന് കര്‍ണാടക.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 26 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 13 പേര്‍ ഉള്‍പ്പെടുന്നു.

ആകെ രോഗബാധിതരുടെ എണ്ണം 500 ആയി,ഇതുവരെ 18 പേര്‍ മരിച്ചു,158 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,324 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 133 ആണ് ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 4 പേര്‍ മരിച്ചു,80 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആണ്,ഇതില്‍ 6 പേര്‍ ആശുപത്രി വിട്ടു 6 പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ട്.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts