ബെംഗളൂരുവിലെ ആറ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി, വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ആറ് സ്‌കൂളുകൾക്ക് രാവിലെ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്.

ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ സ്‌കൂള്‍, മറ്റ് രണ്ട് സ്കൂളുകൾ ഉൾപ്പടെ
ആറ് സ്‌കൂളുകൾക്ക് ആണ് ഇ-മെയില്‍ ലഭിച്ചത്.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

“നിങ്ങളുടെ സ്കൂളിൽ വളരെ ശക്തമായ ഒരു ബോംബ് സ്ഥാപിച്ചിരിക്കുന്നു, ശ്രദ്ധ ഇതൊരു തമാശയല്ല, നിങ്ങളുടെ സ്കൂളിൽ വളരെ ശക്തിയേറിയ ബോംബാണ് സ്ഥാപിച്ചിരിക്കുന്നത്, ഉടൻ പോലീസിനെ വിളിക്കുക. സപ്പേഴ്സ്, നിങ്ങളുടേതുൾപ്പെടെ നൂറുകണക്കിന് ജീവിതങ്ങൾ കഷ്ടപ്പെടാം, താമസിക്കരുത്, ഇപ്പോൾ എല്ലാം നിങ്ങളുടെ കൈകളിൽ മാത്രം!

എന്നായിരുന്നു സന്ദേശം

“പോലീസ് ഇതിനകം തന്നെ സ്‌കൂളുകളിൽ ബോംബ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ സന്ദർശിക്കുന്നുണ്ട്, അന്വേഷണം നടക്കുന്നു,” ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts