സ്കൂളിൽ ബോംബ് വച്ചതായി ഇ മെയിൽ സന്ദേശം

ബെംഗളൂരു:  ബെംഗളൂരുവില്‍ നാല് സ്കൂളുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 10.25ന് സെന്റ് വിന്‍സെന്റ് പല്ലോട്ടി സ്‌കൂള്‍, സുലേകുണ്ടെയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഇ-സിറ്റിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഹാദേവപുരയിലെ മറ്റൊരു സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ ലഭിച്ചത്.

  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

 

സ്കൂളുകൾക്ക് ലഭിച്ച അജ്ഞാത മെയിലില്‍, സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും, സ്കൂള്‍ അധികൃതര്‍ ഇതിനെ നിസാരമായി കാണരുതെന്നുമാണ്.

സ്‌കൂള്‍ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയിലിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിവരികയാണ്. മെയില്‍ സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു പോലീസ് മേധാവി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts