വെള്ളം കുടി മുട്ടിക്കാന്‍ ബിബിഎംപി;വെള്ളക്കരം ഉയര്‍ത്താന്‍ അനുമതി.

ബെംഗളൂരു∙ നഗരത്തിൽ പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്ന ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ (ബിഡബ്ലുഎസ്എസ്ബി) പുതിയ വാട്ടർ താരിഫ് പോളിസിക്കു മന്ത്രിസഭയുടെ അംഗീകാരം. വെള്ളക്കരം ഉയർത്തുന്നതടക്കമുള്ള നടപടികൾക്കാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ചെയർമാൻ തുഷാർ ഗിരിനാഥ് പറഞ്ഞു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

2013ലാണ് ഇതിനു മുൻപ് ബിഡബ്ലുഎസ്എസ്ബി വെള്ളക്കരം ഉയർത്തിയത്. പമ്പിങ് സ്റ്റേഷനുകളുടെ വൈദ്യുതി ഇനത്തിൽ 40 കോടിരൂപ ബെസ്കോമിന് കുടിശികയാണ്. നഗരത്തിൽ 130 കോടി ലീറ്റർ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. ഇതിൽ 40ശതമാനം വെള്ളം പൈപ്പ് ചോർച്ചയിലൂടെ പാഴായി പോകുന്നുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts