ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടയുടെ മിറായ് എന്ന ഇറക്കുമതി ചെയ്ത കാറിന്റെ വില ഏകദേശം 1.81 കോടി രൂപയാണ് .ഹൈഡ്രജന്‍ കാറുകള്‍ക്ക് നികുതി കഴിഞ്ഞ ഫെബ്രവരിയില്‍ ഒഴിവാക്കിയതിനാല്‍ കാര്യമായ അധിക ചെലവുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു രജിസ്‌ട്രേഷന്‍. കെഎല്‍ 01 സിയു 7610 എന്ന നമ്പരില്‍ കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

ഹൈഡ്രജനും, ഓക്‌സിജനും സംയോജിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്.വെളളവും, താപവും മാത്രം പുറന്തളളുന്നതിനാല്‍ മലിനീകരണം ഇല്ല എന്നതാണ് ഗുണം. ഇപ്പോള്‍ കേരളത്തില്‍ ഹൈഡ്രൈജന്‍ നിറയ്ക്കുന്ന പമ്പ് ഇല്ല. ഇത് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ജപ്പാനിലാണ് ആദ്യമായി മിറായ് പുറത്തിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!
[masterslider id="10"]

Related posts

Click Here to Follow Us