ഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല ; കർണാടക മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എന്‍ അശ്വത്നാരായണന്‍. എന്നാല്‍ അതോടൊപ്പം ഹിന്ദിയും പഠിക്കേണ്ടത് ആവശ്യമാണ്. ഇത് ദേശീയ തലത്തില്‍ ഒരു ആശയവിനിമയ ഭാഷയാണ്.

സ്വന്തം ഭാഷയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

കന്നഡയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ക്രിയാത്മകമായി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഹിന്ദി പഠിക്കുന്നതില്‍ തെറ്റില്ല. ഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷയാണ്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയിലും പരീക്ഷ എഴുതാന്‍ അനുമതിയുണ്ട്. ഇംഗ്ലീഷിനൊപ്പം കന്നഡയിലും പഠിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസ്താവനകള്‍ കൊണ്ട് മാത്രം കന്നഡയെ ശക്തിപ്പെടുത്താന്‍ നമുക്ക് കഴിയില്ല. നമ്മുടെ നന്മയിലൂടെ കന്നഡയെ ആഗോളതലത്തില്‍ അംഗീകരിക്കുന്ന ഭാഷയാക്കണം” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദിയുടെ ദേശീയ ഭാഷാ പദവിയെ ചൊല്ലി ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ കിച്ച സുദീപും തമ്മിലുള്ള ട്വിറ്റര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts