Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the dupermag domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/wp-includes/functions.php on line 6121
ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻ സൈന്യം തയ്യാറെന്നും മുന്നറിയിപ്പ് – BengaluruVartha

ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻ സൈന്യം തയ്യാറെന്നും മുന്നറിയിപ്പ്

മോസ്ക്കോ: ഈസ്റ്റർ ദിനത്തിൽ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് മുതൽ നാളെ അർധ രാത്രി വരെയാണ് വെടിനിർ‌ത്തൽ.

ഇതുസംബന്ധിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സൈന്യത്തിനു നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വായിക്കുക:  യുവാവ് നദിയിൽ വീണ് മരിച്ചു 

റഷ്യൻ പ്രാദേശിക സമയം ഇന്ന് വൈകീട്ട് 6 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തൽ. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

മനുഷ്യത്വപരമായ പരി​ഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി.

യുക്രൈനും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു.

ശത്രുവിന്റെ ഭാ​ഗത്തു നിന്നു പ്രകോപനമുണ്ടായാൽ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പുടിൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
വായിക്കുക:  മറക്കണ്ട: ബെംഗളൂരുവിൽ ഇന്ന് മാംസ നിരോധനം: ചിക്കൻ-മട്ടൺ ഒന്നും കിട്ടില്ല!

Related posts

Click Here to Follow Us