അരുവിയിലേക്ക് കാർ വീണ് രണ്ട് പേരെ കാണാതായി

ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ മഞ്ചേശ്വരം-പുത്തൂർ-സുബ്രഹ്മണ്യ സംസ്ഥാന പാതയിൽ കാർ അബദ്ധത്തിൽ വീർത്ത അരുവിയിലേക്ക് വീഴുകയും ഒലിച്ചുപോകുകയും ചെയ്‌തതിനെ തുടർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. വിട്ടൽ ടൗണിലെ കുണ്ടഡ്ക സ്വദേശി ധനുഷ് (26) ആണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യാസഹോദരൻ മഞ്ചേശ്വരം സ്വദേശി ധനുഷും (21) ഒപ്പമുണ്ടായിരുന്നു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

സമീപത്തെ മുസ്ലീം പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാർ അരുവിയിലേക്ക് വീണ സംഭവം പുറത്തറിഞ്ഞതെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ മാധ്യമങ്ങളോട് പറഞ്ഞു. 12.30ഓടെയാണ് കാർ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ലോക്കൽ പോലീസും ഫയർഫോഴ്‌സും അത്യാഹിത വിഭാഗവും പൊതുജനങ്ങളും സവനൂരിൽ നിന്നുള്ള നാല് മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തി.

മണിക്കൂറുകൾക്കുശേഷം ഞായറാഴ്ച ഉച്ചയോടെ സംഘം കാർ തിരിച്ചെടുത്തെങ്കിലും വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ കണ്ടെത്താനായില്ല. ഇരുവരും ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുമെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടവർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts