സർക്കാരുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായില്ല; ഓഗസ്റ്റ് അഞ്ചുമുതൽ ആർടിസി തൊഴിലാളികൾ സമരത്തിൽ

ബെംഗളൂരു : മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യറാകത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. കർണാടക ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടേതാണ് സമര പ്രഖ്യാപനം ആറുയൂണിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറാതിരുന്നാൾ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളുടെ സർവീസുകൾ പൂർണമായും നിലയ്ക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും ഓടുന്നത് പ്രതിസന്ധിലാകും. കർണാടക ആർടിസിയുടെ നിരവധി സർവീസുകളാണ് ബെംഗളൂരുവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ളത്. ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിക്കുക, 25 ശതമാനം ശമ്പളവർധന…

Read More

കർണാടകയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശം

ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്‌. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ…

Read More

സ്കൂളിന് 14 കോടി സംഭാവന നൽകി പൂർവവിദ്യാർത്ഥിയായ ഡോക്ടർ; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് സർക്കാർ സ്കൂൾ

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ താഴ്ന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ഹൊങ്കനുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കർണാടക പബ്ലിക് സ്കൂൾ (കെപിഎസ്) കണ്ടാൽ നമ്മുടെയെല്ലാം അഭിപ്രായം മാറും. ബെംഗളൂരുവിലെ ഏതൊരു അന്താരാഷ്ട്ര സ്കൂളിനും തുല്യമാണ് ഈ സർക്കാർ സ്കൂൾ. 50 മുറികളുള്ള സ്കൂളിൽ ഏകദേശം 40 കമ്പ്യൂട്ടറുകൾ, ഗണിതം, ശാസ്ത്ര ലാബുകൾ, ഡിജിറ്റൽ ടീച്ചിംഗ് ബോർഡുകൾ, സുസജ്ജമായ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവയുണ്ട്. മുമ്പ്, ഗ്രാമപ്രദേശങ്ങളിലെ മറ്റ് സർക്കാർ…

Read More

ട്രെയിനിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൻ്റെ അമിത വില ചോദ്യം ചെയ്തു; യാത്രക്കാരനെ വളഞ്ഞിട്ട് ആക്രമിച്ച് പാന്‍ട്രി ജീവനക്കാർ

ഉത്തർപ്രദേശ് : ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് ചോദ്യം ചെയ്‌ത യാത്രക്കാരനെ മർദിച്ച് പാൻട്രി ജീവനക്കാരൻ. വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. സംഭവം വിവാദമായതിന് പിന്നാലെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ വ്യക്തമാക്കി. ഐആര്‍സിടിസി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ ചൊടിപ്പിച്ചത്. സംഘമായെത്തി യാത്രക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിൽ ജീവനക്കാർക്ക് നേരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാരുടെ കരാര്‍ റദ്ദാക്കി…

Read More

കാർഷിക ഉൽപ്പാദനത്തിനായി 24,000 കോടി രൂപ ; ഗുണം ലഭിക്കുക 1. 7 കോടി കർഷകർക്ക്, കർഷകർക്ക് കൈത്താങ്ങാവാൻ കേന്ദ്രം

ന്യൂഡൽഹി : കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപയാണ്‌ മന്ത്രിസഭ അംഗീകാരം നൽകിയത്. 100 കർഷക ജില്ലകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 24000 കോടി രൂപ വകയിരുത്തും. ഇത് വഴി 1. 7 കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ സംസ്ഥാനത്ത് നിന്നും ഒരു ജില്ലാ എന്ന നിലയ്‌ക്കാണ്‌ പദ്ധതിക്കായി പരിഗണിക്കുക. പദ്ധതിയുടെ കാലയളവ് ആറു വർഷമാണ്. കൂടുതൽ വിളകൾ കൃഷി ചെയ്യുന്നത് വഴി ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ്…

Read More

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ജമ്മുകശ്മീരിൽ സൈനികൻ പിടിയിൽ

army

ന്യൂഡൽഹി : പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ദവീന്ദർ സിംഗ് എന്നയാളിനെ അറസ്റ്റ് ചെയ്‌തത്‌.ജമ്മു-കശ്മീരിലെ ഉറിയിൽ നിന്നാണ് ഇയാളെ പിടി കൂടിയത്. സൈന്യവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ, രഹസ്യ സ്വഭാവമുള്ള കത്തുകൾ എന്നിവ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More

പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അടിക്കാൻ ശ്രമിച്ച ഐ.പി.എസ് ഓഫീസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം

ബെംഗളൂരു : കോൺഗ്രസ് കൺവെൻഷൻ വേദിയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു. ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. കർണാടകയിലെ ഒരു പരിപാടിയിൽ വെച്ച് സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും അടിക്കാൻ ശ്രമിക്കുകയും…

Read More

ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ…

Read More

ബെംഗളൂരു-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിൽ; വൻ ഗതാഗത തടസ്സം

ബെംഗളൂരു: ബെംഗളൂര-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ ഗതാഗത തടസ്സം. ദേശീയപാത 75ൽ കഡാബ താലൂക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ധർമ്മസ്ഥല ക്രോസിലുണ്ടായ അപകടത്തെ തുടർന്ന് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രക്ക്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തട​സപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വഴികളിലൂടെ കടന്നുപോകുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആളുകളോട് നിർദേശിച്ചു. പ്രദേശത്ത് നിന്ന് മണ്ണും ചെളിയും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനയാത്രികർ ഈ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ ധർമ്മസ്ഥലയിലേക്കും…

Read More