പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അടിക്കാൻ ശ്രമിച്ച ഐ.പി.എസ് ഓഫീസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം

ബെംഗളൂരു : കോൺഗ്രസ് കൺവെൻഷൻ വേദിയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

പിന്നാലെ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു.

ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

കർണാടകയിലെ ഒരു പരിപാടിയിൽ വെച്ച് സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

വിഷയം വലിയ വിവാദമാവുകയായിരുന്നു. പിന്നാലെ മാനസികമായി തനിക്കുണ്ടായ പ്രയാസത്തിൽ ബരാമണി സ്വമേധയാ വിരമിക്കക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

പൊലീസ് വകുപ്പിൽ 31 വർഷത്തെ സേവനമുള്ള അദ്ദേഹത്തിന് വിരമിക്കാൻ ഇനിയും നാല് വർഷം കൂടി ബാക്കി നിൽക്കെയായിരുന്നു വെളിപ്പെടുത്തൽ. ഇതിനിടെയാണ് ബെളഗാവി ഡെ. പൊലീസ് കമീഷണറായി കർണാടക സർക്കാർ നിയമനം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts