ബെംഗളൂരു-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിൽ; വൻ ഗതാഗത തടസ്സം

ബെംഗളൂരു: ബെംഗളൂര-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ ഗതാഗത തടസ്സം. ദേശീയപാത 75ൽ കഡാബ താലൂക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ധർമ്മസ്ഥല ക്രോസിലുണ്ടായ അപകടത്തെ തുടർന്ന് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രക്ക്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തട​സപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വഴികളിലൂടെ കടന്നുപോകുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആളുകളോട് നിർദേശിച്ചു. പ്രദേശത്ത് നിന്ന് മണ്ണും ചെളിയും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനയാത്രികർ ഈ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ ധർമ്മസ്ഥലയിലേക്കും…

Read More
Click Here to Follow Us