പിന്നാക്ക സമുദായങ്ങളെ ചേർത്ത് നിർത്താൻ ഒബിസി സമിതിയുമായി കോൺഗ്രസ്

ബെംഗളൂരു : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് എഐസിസി രൂപം നൽകിയ ഒബിസി ഉപദേശക സമിതി.

ജാതി സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി പോരാടാൻ പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകായണ്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബെംഗളൂരുവിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് നിദേശം.

75 ശതമാനം സംവരണത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായങ്ങൾ ഉൾപ്പെടുന്ന ‘അഹിന്ദ’ വിഭാഗം വെറും വോട്ടുബാങ്കല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

പിന്നാക്ക വിഭാഗത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി ആവശ്യമുയർത്താനും നയരൂപവത്‌കരണ സമിതികളിലെല്ലാം ആനുപാതികമായി പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദം ഉറപ്പുവരുത്തണമെന്നും യോഗത്തിൽ മുഖ്യന്ത്രി നിർദേശിച്ചു.

ബെംഗളൂരു ഭാരത് ജോഡോ ഹാളിൽ ചേർന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രിമാരായ അശോക് ഗഹ്‌ലോത് (രാജസ്ഥാൻ), ഭൂപേഷ് ബാഗേൽ(ഛത്തീസ്ഗഢ്‌), വി. നാരായണസ്വാമി (പുതുച്ചേരി), വീരപ്പമൊയ്‌ലി (കർണാടക), ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദ്, ഐഐസിസി ഒബിസി വിഭാഗം ചെയർമാൻ ഡോ. അനിൽ ജയ്ഹിന്ദ്, കേരളത്തിൽനിന്ന് അടൂർ പ്രകാശ് എംപി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts