ബെംഗളൂരു : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് എഐസിസി രൂപം നൽകിയ ഒബിസി ഉപദേശക സമിതി. ജാതി സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി പോരാടാൻ പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകായണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബെംഗളൂരുവിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് നിദേശം. 75 ശതമാനം സംവരണത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായങ്ങൾ ഉൾപ്പെടുന്ന ‘അഹിന്ദ’ വിഭാഗം വെറും വോട്ടുബാങ്കല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി ആവശ്യമുയർത്താനും നയരൂപവത്‌കരണ സമിതികളിലെല്ലാം ആനുപാതികമായി…
Read MoreTag: obc reservation
ഒബിസി സംവരണം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം
ബെംഗളൂരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) സംവരണം നൽകുന്ന കാര്യം ചർച്ച ചെയ്യാൻ മാർച്ച് 31 ന് സർവകക്ഷി യോഗം ചേരുമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ തിങ്കളാഴ്ച പറഞ്ഞു. നിയമസഭയിൽ 2022-23 കാലയളവിലെ ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, നിയമമന്ത്രി ജെ സി മധുസ്വാമി, അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ ഫ്‌ളോർ ലീഡർമാർക്കൊപ്പം പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഒബിസികൾക്ക് സംവരണം നൽകുന്നുവെന്ന് ഉറപ്പാക്കാൻ കർണാടകയുടെ…
Read More