പ്രസ് മീറ്റില്‍ സംസാരിക്കവെ ഷൈന്‍ ടോം ചാക്കോയെ ശാസിച്ച് നടി ഉര്‍വശി. ‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെ ഷൈനിനെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ സംസാരിക്കുന്നതിനിടെ തഗ്ഗ് അടിച്ച ഷൈനിനോട് ‘മിണ്ടാതിരിയെടാ ഞാനിതൊന്നു പറഞ്ഞോട്ടെ’ എന്ന് പറഞ്ഞ് ശാസിക്കുന്ന ഉര്‍വശിയെ കാണാം. ഷൈനിനോടുള്ള വാത്സല്യത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്. ‘ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. മമ്മി കേള്‍ക്കണം കെട്ടോ. ആദ്യ ദിവസം ഷൂട്ടിംഗ്, ഒരു ബര്‍ത്ത്‌ഡേ സീന്‍ എടുക്കുവാണ്.’…
Read MoreMonth: January 2024
വാട്ടർ ടാങ്കിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു
ബെംഗളൂരു: വാട്ടർ ടാങ്കിൽ വീണ് കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി ഗംഗമ്മനഗുഡിയിലെ അബിഗെരെയിൽ തൊഴിലാളികളുടെ ഷെഡിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു. സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. യാദ്ഗിരി സ്വദേശി ഷബീർ (7) ആണ് മരിച്ചത്. ഗംഗമ്മനഗുഡിയിലെ അബിഗെരെയിലെ ലേബർ ഷെഡിലാണ് കുട്ടിയുടെ പിതാവ് ശംഷുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. തൊഴിലാളികളുടെ ഉപയോഗത്തിനായി ഷെഡിന് സമീപം തുറന്ന വാട്ടർ ടാങ്ക് നിർമിച്ചിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം കളിച്ചുകൊണ്ടിരിക്കെ ടാങ്കിൽ വീണ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ…
Read Moreകനത്ത മൂടൽ മഞ്ഞ്; വിമാനസർവീസുകളിൽ തടസം
ബെംഗളൂരു: രാവിലെ മുതൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനസർവീസുകളിൽ വൻ തടസ്സം. കനത്ത മൂടൽമഞ്ഞ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ബ്രേക്കിട്ടു. കഴിഞ്ഞ 2 മണിക്കൂറിന് ശേഷം വിമാനങ്ങളൊന്നും പുറപ്പെടുന്നില്ല. ഏകദേശം 34 വിമാനങ്ങൾ പറന്നുയരാൻ കാത്തിരിക്കുകയാണ്. വിമാനം പുറപ്പെടാൻ വലിയ കാലതാമസമുണ്ടായെന്നും യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. കനത്ത മൂടൽമഞ്ഞ് ഉരുകിയ ശേഷം വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ ഓരോന്നായി പുറപ്പെടും. വിമാനം പുറപ്പെടുന്ന സമയങ്ങളിൽ നേരിയ മാറ്റമുണ്ടാകും.
Read Moreലോക് സഭ തെരഞ്ഞെടുപ്പ്; പ്രിയങ്ക കർണാടകയിൽ മത്സരിച്ചേക്കും
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാല്‍. ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി. നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ്…
Read Moreമയിലുകളെ വിഷം കൊടുത്ത് കൊന്നയാൾ അറസ്റ്റിൽ
ബെംഗളൂരു: ഇറച്ചിക്കായി എട്ട് മയിലുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാൻജാരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണ നദിയുടെ അരികിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മയിലുകളെ കൊണ്ടുപോകാൻ എഴുതിയ മഞ്ജുനാഥ് എന്നയാളെ നാട്ടുകാർ പിടികൂടി വനംവകുപ്പിന്റെ ഏൽപ്പിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആണ് വിഷം ഉള്ളിൽ ചെന്നാണ് മയിലുകൾ ചത്തതെന്ന് കണ്ടെത്തിയത്.
Read Moreരാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ക്ഷണം. രാമക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ നേരിട്ട് എത്തിയാണ് സച്ചിനെ ക്ഷണിച്ചത്. ജനുവരി 22ന് ഉച്ചയ്ക്കാണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങു നടക്കുക. ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠ നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്കു ശേഷം രാജ്യമെമ്പാടും ആരതിയും പ്രസാദവിതരണവും നടക്കുമെന്നും സന്ധ്യ മുതല്‍ ദീപം കൊളുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, രജനീകാന്ത്, മന്‍മോഹന്‍ സിങ്ങ്, ധനുഷ്,…
Read Moreസുരക്ഷ അടിയുറപ്പിക്കാൻ വിധാൻ സൗധയ്ക്ക് മുന്നിൽ അശ്വാരൂഢ സേന തിരികെയെത്തി
ബെംഗളൂരു : വിധാൻ സൗധയുടെ പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രമസമാധാന ചുമതലകൾക്കായി അശ്വാരൂഢ സേനയെ (മൗണ്ടഡ് പോലീസ്) തിരികെ കൊണ്ടുവന്നു. കുതിരപ്പുറത്തുകയറി പട്രോൾ നടത്തുന്ന പോലീസ് സംഘമാണിവർ. വാരാന്ത്യങ്ങളിൽ വിധാൻ സൗധ, കബൺ പാർക്ക്, മജെസ്റ്റിക്, എം.ജി. റോഡ് എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. നിലവിലുള്ള ഹൊയ്‌സാല, ചീറ്റ പോലീസ് സംഘങ്ങളുടെ ഭാഗംതന്നെയാകും മൗണ്ടഡ് പോലീസ് സംഘം. 2017-ൽ ബെംഗളൂരു സിറ്റി പോലീസ് വാരാന്ത്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മൗണ്ടഡ് പോലീസ് സംഘത്തെ…
Read Moreകേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു
കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Read Moreവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം
ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി. ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്. കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ…
Read Moreജെ.എൻ.1ബാധിതർ കൂടുതൽ കർണാടകയിൽ
ബെംഗളൂരു : ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 170 പേർക്ക് ജെ.എൻ.1 സ്ഥിരീകരിച്ചു. ആന്ധ്രയിൽ 189 പേർക്കും കേരളത്തിൽ 154 പേർക്കും ഗുജറാത്തിൽ 76 പേർക്കും ഗോവയിൽ 66 പേർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകത്തിൽ 443 സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് 374 പേർക്ക് ജെ.എൻ.1. ആണെന്ന് കണ്ടെത്തിയത്. സാംപിളുകളുടെ 84 ശതമാനമാണിത്. ആകെ 838 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.
Read More