ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു

ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 17ന് 

ബെംഗളൂരു: “ഇസ്ലാം മഹത്തരമാണ്,പരിഹാരമാണ്” എന്ന പ്രമേയത്തിൽ ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 2024 മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമേയ അവതരണത്തിന്റെ ഭാഗമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമ്മേളനങ്ങൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി സമൂഹ നോമ്പ് തുറ,വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ സംഘടിപ്പിക്കും. പ്രോഗ്രാമിൻ്റെ സുഗമമായ നടത്തിപ്പിനായി മുസ്തഫ ചെയർമാനും, അബ്ദുൽ ഗഫൂർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. ഫിർദൗസ്,അബ്ദുറഹ്മാൻ കുട്ടി,അബ്ദുല്ല എ സി, മഹ്മൂദ് സി…

Read More

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് മുതൽ

ഇം​ഫാ​ൽ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് തു​ട​ങ്ങും. മ​ണി​പ്പൂ​ർ തൗ​ബ​ലി​ലെ സ്വ​കാ​ര്യ മൈ​താ​ന​ത്തു​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ക. ഇം​ഫാ​ലി​ലെ പാ​ല​സ് ഗ്രൗ​ണ്ട് യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി മാ​റ്റി​യ​ത്. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍മാ​ത്രം പ​തി​നൊ​ന്നു ദി​വ​സം രാ​ഹു​ല്‍ യാ​ത്ര ന​ട​ത്തും. 66 ദി​വ​സം കൊ​ണ്ട് 6713 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ് യാ​ത്ര. മാ​ർ​ച്ച് 20 ന് ​മും​ബൈ​യി​ലാ​ണ് സ​മാ​പ​നം. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ…

Read More

വ്യവസായിയെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഈ മാസം അഞ്ചിന് രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സച്ചിൻ, ഗൗരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ ചേതൻ ഷായെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മകൾക്ക് സ്വകാര്യകോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു ചേതൻ ഷാ. ഇതിനിടെ, കോളേജുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട സച്ചിനുമായി പരിചയത്തിലായി. എന്നാൽ, സച്ചിന്റെ സഹായമില്ലാതെതന്നെ മകൾക്ക് കോളേജിൽ പ്രവേശം ലഭിച്ചു. എങ്കിലും പണംവേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചേതനെ…

Read More

സ്ത്രീ സുരക്ഷ; നമ്മ മെട്രോയിൽ സ്ത്രീകൾക്കായി ഒരു കോച്ചുകൂടി

ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ  സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി. നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്. പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക്…

Read More

‘സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി’സന്തോഷം പങ്കുവച്ച് ശ്രീനീഷ്.. പേർളി മാണിക്ക് കുഞ്ഞ് പിറന്നു

മലയാളികളുടെ ഇഷ്ടതാരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരജോഡികൾ. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇരുവർക്കും മകൾ പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി”- എന്നാണ് ശ്രീനിഷ് കുറിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.  

Read More

പെൺഭ്രൂണഹത്യ; സംസ്ഥാനത്ത് 34 സ്കാനിംഗ് കേന്ദ്രങ്ങൾ പൂട്ടിച്ചു

ബെംഗളൂരു: പെണ്‍ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. അനധികൃതമായി പ്രവര്‍ത്തിച്ച 34 സ്കാനിങ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനക്കിടെ അടച്ചുപൂട്ടിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതടക്കമുള് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 156 വ്യാജ ചികിത്സകരെയും കണ്ടെത്തി. സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് ആരോഗ്യവകുപ്പ് സമര്‍പ്പിച്ചു. ഒരു മാസത്തിനിടെ 5,083 സ്കാനിങ് കേന്ദ്രങ്ങളിലും നഴ്സിങ് ഹോമുകളിലുമായാണ് ജില്ല ആരോഗ്യ ഉദ്യോഗസ്ഥരും സാമൂഹിക…

Read More

ബെംഗളൂരുവിൽ നിന്നും കാണാതായ 9ാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ബെംഗളൂരു: നഗരത്തിൽ നിന്നും കാണാതായ 9 ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. പെൺകുട്ടിയെ കാണാതായ വാർത്ത പ്രചരിച്ചതോടെ സഹായത്തിനെതിയ എല്ലാവരോടും കുടുംബം നന്ദി അറിയിച്ചു.

Read More

മോമോസിന് എക്സ്ട്രാ ചമ്മന്തി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന്റെ മുഖത്ത് കുത്തി കച്ചവടക്കാരന്‍

ഡല്‍ഹി: മോമോസിനൊപ്പം കൂടുതല്‍ ചമ്മന്തി ആവശ്യപ്പെട്ട യുവാവിന്‍റെ മുഖത്ത് കച്ചവടക്കാരന്‍ കത്തികൊണ്ട് കുത്തി. ഡല്‍ഹി ഷഹ്‌ദാര ഫാർഷ് ബസാർ ഏരിയയിലായിരുന്നു സംഭവം. ആക്രമണത്തില്‍ മുഖത്ത് സാരമായി പരിക്കേറ്റ സന്ദീപ് (34) എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. റോഡരികില്‍ ഉന്തുവണ്ടിയില്‍ മോമോസ് വില്‍ക്കുന്ന വികാസ് എന്ന 22കാരനാണ് സന്ദീപിനെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിത് മീണ പറഞ്ഞു. വൈകിട്ട് മോമോസ് കഴിക്കാനെത്തിയ സന്ദീപ് ഇതിനൊപ്പം കൂടുതൽ ചമ്മന്തി വേണമെന്ന് വികാസിനോട് ആവശ്യപ്പെട്ടു. കൈവശം വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും മറ്റുള്ളവർക്കു കൂടി…

Read More

കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച പ്രതിക്ക് 18 വർഷം തടവ് വിധിച്ച് കോടതി

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് കുത്തുകയും  ചെയ്ത പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. പ്രതിയായ നൃത്ത പരിശീലകനെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രീതി കെപി യാണ് 18 വർഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. ശക്തിനഗർ സ്വദേശിയാണ് ശിക്ഷിക്കപ്പെട്ട നൃത്ത പരിശീലകൻ. കാർക്കളയിലെ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനി കാർക്കള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതനുസരിച്ച് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്…

Read More