ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 17ന് 

ബെംഗളൂരു: “ഇസ്ലാം മഹത്തരമാണ്,പരിഹാരമാണ്” എന്ന പ്രമേയത്തിൽ ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് 2024 മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രമേയ അവതരണത്തിന്റെ ഭാഗമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമ്മേളനങ്ങൾ സംഘടിപ്പിക്കും.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

സമാപന സമ്മേളനത്തിന്റെ ഭാഗമായി സമൂഹ നോമ്പ് തുറ,വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ സംഘടിപ്പിക്കും.

പ്രോഗ്രാമിൻ്റെ സുഗമമായ നടത്തിപ്പിനായി മുസ്തഫ ചെയർമാനും, അബ്ദുൽ ഗഫൂർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

ഫിർദൗസ്,അബ്ദുറഹ്മാൻ കുട്ടി,അബ്ദുല്ല എ സി, മഹ്മൂദ് സി ടി, ഹഫ്സൽ,സാജിദ്, ആസിഫ്,ഹാരിസ് ബന്നൂർ,ഇസ്മായിൽ, നസീഫ്, ഹബീബ് എന്നിവരാണ് മറ്റ് സംഘാടക സമിതിയംഗങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts