ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് മുതൽ

ഇം​ഫാ​ൽ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് തു​ട​ങ്ങും.

മ​ണി​പ്പൂ​ർ തൗ​ബ​ലി​ലെ സ്വ​കാ​ര്യ മൈ​താ​ന​ത്തു​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ക.

ഇം​ഫാ​ലി​ലെ പാ​ല​സ് ഗ്രൗ​ണ്ട് യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി മാ​റ്റി​യ​ത്.

15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍മാ​ത്രം പ​തി​നൊ​ന്നു ദി​വ​സം രാ​ഹു​ല്‍ യാ​ത്ര ന​ട​ത്തും.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

66 ദി​വ​സം കൊ​ണ്ട് 6713 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ് യാ​ത്ര. മാ​ർ​ച്ച് 20 ന് ​മും​ബൈ​യി​ലാ​ണ് സ​മാ​പ​നം.

ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണി​ത്.

ആ​ദ്യ യാ​ത്ര കാ​ല്‍ന​ട​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ യാ​ത്ര ബ​സി​ലാ​യി​രി​ക്കും. ബ​സി​ല്‍ ഇ​രു​ന്ന് മാ​ത്ര​മാ​യി​രി​ക്കി​ല്ല പ​ല​യി​ട​ങ്ങ​ളി​ൽ ന​ട​ന്നും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മെ​ല്ലാം രാ​ഹു​ല്‍ സ‌​ഞ്ച​രി​ക്കും.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

യാ​ത്ര​യി​ലു​ട​നീ​ളം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ളു​മാ​യി രാ​ഹു​ല്‍ സം​വ​ദി​ക്കും.

പ്രാ​ദേ​ശി​ക​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ർ​ത്തും. പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും ഉ​ണ്ടാ​കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts