ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്തി അസ്വാഭാവിക മരണമാണെന്ന് പറഞ്ഞ് പോലീസിന് മുന്നിൽ നാടകം കളിച്ച ഭാര്യയെയും കാമുകനെയും എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിട്ടരമണ നായിക്കിനെ (35) കൊലപ്പെടുത്തിയ ഭാര്യ നന്ദിനിയും കാമുകൻ നിതീഷ് കുമാറുമാണ് അറസ്റ്റിലായ പ്രതികൾ. എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വീട്ടിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന വെങ്കിട്ടരാമനെ ചൊവ്വാഴ്ച രാത്രിയാണ് തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. വീടിന്റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണ സെക്യൂരിറ്റിയായി ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ച…
Read MoreMonth: January 2024
നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു!!! ജോത്സ്യന്റെ പ്രവചനം
ഏറെ ആരാധകർ ഉള്ള തെന്നിന്ത്യൻ താരമാണ് നയൻതാര. ഇരുപത് വര്‍ഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് പുറമെ ബോളിവുഡിലും നയന്‍സ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നിലവില്‍ ഭാര്‍ത്താവ് വിഘ്നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയൻസ്. ഈ അവസരത്തില്‍ തമിഴ്നാട്ടിലെ ഒരു ജോത്സ്യര്‍ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്. വിഘ്നേഷ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യര്‍ നടത്തിയ പ്രവചനം. ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ നടക്കുന്നുണ്ടെന്നാണ് തെളിവുകള്‍…
Read Moreവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ക്ലീനർ അറസ്റ്റിൽ
ബെംഗളൂരു : വിദ്യാർഥിനിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി വാടകവീട്ടിൽ താമസിപ്പിക്കുകയും ചെയ്ത ബസ് ക്ലീനർ അറസ്റ്റിൽ. ബെംഗളൂരു റൂറൽ ദൊബസ്‌പേട്ട് സ്വദേശി ആനന്ദ് (23) ആണ് അറസ്റ്റിലായത്. രണ്ടുവർഷം മുമ്പ് സമാനമായ മറ്റൊരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നെന്ന് പോലീസ് അറിയിച്ചു. മകളെ കാണാതായെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഒരാഴ്ചമുമ്പാണ് പോലീസിൽ പരാതിനൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആനന്ദിനെക്കുറിച്ചുള്ള സൂചനലഭിച്ചു. ഇയാൾ യെലഹങ്കയ്ക്ക് സമീപം വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് പെൺകുട്ടിയെ പോലീസ് കണ്ടെത്തുകയും ചെയ്തു.
Read Moreസംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreജനുവരി 22 ന് സംസ്ഥാനത്ത് പ്രത്യേക പൂജ നടക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കർണാടകയിലെ രാമക്ഷേത്രങ്ങളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രത്യേക പൂജ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശിവമൊഗ്ഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ചടങ്ങിലേക്ക് തനിക്ക് സ്വീകരണം ലഭിച്ചിട്ടില്ലെന്നും ശ്രീരാമ വന്ദനവുമായി തങ്ങൾ ബി.ജെപിക്ക് പിന്നാലെ പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളും രാമനെ ആരാധിക്കുന്നുണ്ട്. എന്നാൽ, രാമക്ഷേത്ര വിഷയം ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണ്. ശ്രീരാമചന്ദ്രനെയല്ല ഞങ്ങൾ എതിർക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയത്തെയാണ്. ജനുവരി 22നു ശേഷം എപ്പോൾ സമയം ലഭിച്ചാലും ഞാൻ അയോധ്യ സന്ദർശിക്കും സിദ്ധരാമയ്യ വ്യക്തമാക്കി.…
Read Moreഉച്ചഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് എട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബംഗളൂരു: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് സർക്കാർ ഹൈസ്‌കൂളിലെ എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് താലൂക്കിലെ നെലവാഗിലു ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ഛർദ്ദിക്കാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഉച്ചഭക്ഷണത്തോടൊപ്പം ചീഞ്ഞ മുട്ടയാണ് നൽകുന്നതെന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം ഭക്ഷണം നല്ലതല്ലാത്തതിനാൽ മിക്ക വിദ്യാർത്ഥികളും സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നില്ലന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ ഭക്ഷണത്തോടൊപ്പം മുട്ട വിളമ്പാൻ തുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ അടുത്തിടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. വ്യാഴാഴ്ച…
Read More‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി
ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read Moreകനാലിൽ നിന്ന് മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഹോട്ടൽ മുറിക്കുള്ളിൽ കൊല്ലപ്പെട്ടെന്ന് ആരോപിച്ച് ഏകദേശം 10 ദിവസത്തിന് ശേഷം, ഹരിയാനയിൽ പോലീസ് നടത്തിയ തിരച്ചിലിൽ മോഡലായ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി . ടൊഹാനയിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. ജനുവരി രണ്ടിന് പഹൂജയെ അഞ്ച് പേർ ചേർന്ന് ഹോട്ടൽ സിറ്റി പോയിന്റിലേക്ക് കൊണ്ടുപോയി, 111-ാം നമ്പർ മുറിക്കുള്ളിൽ വെടിവച്ചു കൊന്നു എന്നാണ് കേസ്. കൊലപാതക കേസിൽ മുഖ്യപ്രതിയും ഹോട്ടൽ ഉടമയുമായ അഭിജിത് സിങ്ങിന്റെ രണ്ടാം പങ്കാളിയും 20 കാരിയായ യുവതിയെ ഗുരുഗ്രാം പോലീസ് അറസ്റ്റ്…
Read Moreഇലക്ട്രോണിക് സിറ്റിയിലേക്ക് 2 ബസ് സർവീസുകൾ കൂടി എത്തി; വിശദാംശങ്ങൾ
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്ക് 2 നോൺ എ സി ബസ് സർവീസുകൾ കൂടി ബി ബി എം പി ആരംഭിച്ചു. 355 – മാജിസ്റ്റിക്കിൽ നിന്ന് കോർപറേഷൻ, വിൽസൺ ഗാർഡൻ, ഡയറി സർക്കിൽ, മഡിവാള, ഇലക്ട്രോണിക് സിറ്റി വഴി ബൊമ്മസാന്ദ്രയിലേക്ക്. നൈസ് 6 – ബസവേശ്വരാ നഗറിൽ നിന്നും സുഖദ്ദകട്ടെ, ഗോള്ളരഹട്ടി, നൈസ് റോഡ് വഴി ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റിലേക്ക്.
Read Moreനഗരത്തിലെ ഐ ടി ജീവനക്കാർക്ക് സന്തോഷവാർത്ത; വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് മടങ്ങാൻ സാധ്യത
ബെംഗളൂരു: നഗരത്തിലെ വായു മലിനീകരണവും ഗതാഗത കുരുക്കും കുറയ്ക്കാൻ ഐ ടി ജീവനക്കാർക്ക് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കണമെന്ന് നഗരസഭാ വകുപ്പ് നിർദേശിച്ചു. ഐ ടി കമ്പനികളുള്ള മേഖലയിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി . ഭൂരിപകം കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കിയത് വായു മലിനീകരണത്തിന് പുറമെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായി. ഇവ പുനഃസ്ഥാപിക്കുന്നത് നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുമെന്നും അതുവഴി കാർബൺ ബഹിഷ്‌കരണ നിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വാഹനങ്ങളുടെ…
Read More