ബെംഗളൂരു : യാദ്ഗിർ ജില്ലയിലെ അനപൂർ ഗ്രാമത്തിൽ പത്താം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയതിന് സർക്കാർ ഹൈസ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രധാനാധ്യാപകൻ ഹനുമേഗൗഡയെ സസ്പെൻഡ് ചെയ്തുകൊണ്ട് യാദ്ഗിർ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗരിമ പൻവാർ ഉത്തരവിറക്കി. പെൺകുട്ടികളോട് സ്‌കൂൾ ഹെഡ്മാസ്റ്ററുടെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അനപൂർ സർക്കാർ ഹൈസ്‌കൂൾ സന്ദർശിച്ചു. യാദ്ഗിർ ജില്ലയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും യാദ്ഗിർ ജില്ലാ പഞ്ചായത്ത് സിഇഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും…
Read MoreMonth: January 2024
കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ; പ്രധാന കെട്ടിടത്തിന്റെ പുനർനിർമാണം ഉടൻ
ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ പുനർനിർമാണപ്രവൃത്തി മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ. നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി റെയിവേ സ്‌റ്റേഷനുമുമ്പിലെ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മൂന്നുലെയ്‌നുള്ള റോഡാണിത്. ഗതാഗതം തുടങ്ങിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന പഴയറോഡിന്റെ ഒരുഭാഗം അടയ്ക്കും. നിർമാണ പ്രവൃത്തി തടസ്സമില്ലാതെ നടക്കുന്നത് ലക്ഷ്യമിട്ടാണിത്. പുതുതായി നിർമിച്ച റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ നിലവിലുള്ള ഗതാഗതക്കുരുക്കും പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനുമുൻവശം.…
Read Moreനിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം
നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ…
Read Moreറജബ് മാസത്തിന് തുടക്കമായി; ഇന്ന് റജബ് ഒന്ന്
ബെംഗളൂരു: ചിക്കമഗളൂരു, മൈസൂരു ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റജബ് മാസത്തിന് ഇന്ന് 13 -O1 – 2024 ശനിയാഴ്ച തുടക്കമായതായി ബെംഗളൂരു ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായും അതനുസരിച്ച് റജബ് 27( മിഅ്‌റാജ് ദിനം ) ഫെബ്രുവരി 8 വ്യാഴാഴ്ച ആയിരിക്കുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി അറിയിച്ചു.
Read Moreകുട്ടിക്ക് ഫുൾ ടിക്കറ്റ് നൽകി; ബസ് കണ്ടക്ടർ പണം പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിട്ട്
ബെംഗളൂരു : 12 വയസ്സിൽ താഴെയുള്ള ആൺകുട്ടിക്ക് മുഴുവൻ ടിക്കറ്റും നൽകിയ കെഎസ്ആർടിസി ബസ് കണ്ടക്ടറോട് വാങ്ങിയ അധിക തുക പലിശ സഹിതം തിരികെ നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. 2023 ജൂലൈ 1 ന് ബാഗൽകോട്ട് ജില്ലയിലെ മുധോല താലൂക്കിലെ അനന്തപുര ഗ്രാമത്തിലെ താമസക്കാരിയായ ദീപ ഹിരേമത്ത് ബസിൽ മുധോലയിൽ നിന്ന് വിജയപുരയിലേക്ക് യാത്രചെയ്തിരുന്നു. യുവതിയുടെ മകനും കൂടെ യാത്ര ചെയ്തിരുന്നു. മകന് ഹാഫ് ടിക്കറ്റ് കൊടുക്കാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടു. 12 വയസ്സിനു മുകളിലാണെങ്കിൽ മുഴുവൻ ടിക്കറ്റും എടുക്കാൻ…
Read Moreമയക്കുമരുന്ന് വിതരണം; ലക്ഷങ്ങളുമായി നൈജീരിയക്കാരൻ പിടിയിൽ
ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
Read Moreജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെട്ടു; യുവാക്കൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനാഘോഷത്തിന് പോകുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. രക്ഷിത് (22), കുശാൽ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്, നിശാന്ത്, മഞ്ജുനാഥ് എന്നിവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രക്ഷിതിന്റെ പിറന്നാൾ സുഹൃത്തുക്കൾ ചേർന്ന് ശാന്തിഗ്രാമിലെ ഫ്ലൈ ഓവറിൽ ആഘോഷിച്ചു. തുടർന്ന് യാത്ര ചെയ്യുക. യായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിത് സംഭവസ്ഥലത്തും കുശാൽ ഹാസന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read Moreജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍
ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…
Read Moreഉടൻ വിവാഹിതയാകാൻ പോകുന്നു, ലവ് മാര്യേജ് ആണ്; വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക
സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. തുടക്കം തമിഴിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തിലുമെത്തി. പക്ഷെ സ്വാസികയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. അതുകൊണ്ട സ്വാസിക എന്നാല്‍ മലയാളികള്‍ക്ക് ഇന്നും മിനിസ്‌ക്രീനിലെ സീതയാണ്. ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അറിയപ്പെട്ട സ്വാസിക ചതുരത്തില്‍ അതീവ ഗ്ലാമറസയായാണ് എത്തിയത്. നടിക്ക് ഇതിന്റെ പേരില്‍ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ വന്നു. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി. സോഷ്യല്‍ മീഡിയയില്‍ സ്വാസിക അടുത്ത…
Read Moreനീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മലയാളിതാരം മരിച്ച സംഭവം; സംഘാടകർ കുറ്റക്കാർ
ബെംഗളൂരു : കഴിഞ്ഞ നവംബറിൽ നടന്ന സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ. സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളിതാരം നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ മുഹമ്മദ്, ഇലക്‌ട്രീഷ്യനായ കഗ്ഗാലിപുര സ്വദേശി ഹരീഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കുറ്റപത്രം. കെങ്കേരിക്കടുത്ത് അഗര നാഷണൽ പബ്ലിക് സ്കൂളിൽനടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷണൽ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയും പുത്തൻചിറ തെക്കുംമുറി തരുപീടികയിൽ റഷീദിന്റെയും സെറീനയുടെയും മകനുമായ റോഷൻ റഷീദ് (17) മരിച്ച കേസിലാണ്…
Read More