നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മലയാളിതാരം മരിച്ച സംഭവം; സംഘാടകർ കുറ്റക്കാർ 

ബെംഗളൂരു : കഴിഞ്ഞ നവംബറിൽ നടന്ന സൗത്ത് ഇന്ത്യ സി.ബി.എസ്.ഇ. സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളിതാരം നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ മുഹമ്മദ്, ഇലക്‌ട്രീഷ്യനായ കഗ്ഗാലിപുര സ്വദേശി ഹരീഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കുറ്റപത്രം.

കെങ്കേരിക്കടുത്ത് അഗര നാഷണൽ പബ്ലിക് സ്കൂളിൽനടന്ന ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷണൽ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയും പുത്തൻചിറ തെക്കുംമുറി തരുപീടികയിൽ റഷീദിന്റെയും സെറീനയുടെയും മകനുമായ റോഷൻ റഷീദ് (17) മരിച്ച കേസിലാണ് രാമനഗര ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

സ്കൂളിൽനിന്നെത്തിയ 12 പേരുടെ സംഘത്തിലെ അംഗമായിരുന്നു റോഷൻ.

ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.

റോഷൻ റഷീദ് നീന്തൽക്കുളത്തിൽ നിന്ന് കരയ്ക്കുകയറിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ

കുളത്തിലെ വെള്ളത്തിൽ വൈദ്യുതി വയർ പൊട്ടിവീണുകിടന്നതാണ് വൈദ്യുതാഘാതമേൽക്കാൻ കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
[masterslider id="10"]

Related posts